ദുബൈ: ആഡംബര സൗകര്യങ്ങൾക്ക് പേരുകേട്ട എമിറേറ്റ്സ് വിമാനങ്ങളിൽ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നു.
ഉൾവശം മാത്രം മോടിപിടിപ്പിക്കാൻ 200 കോടി ഡോളറാണ് ചെലവഴിക്കുന്നത്. 120 വിമാനങ്ങളാണ് ഇങ്ങനെ പരിഷ്കരിക്കുന്നത്.
ഉപഭോക്താക്കൾക്ക് മികച്ച യാത്രാ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൻതുക ചെലവിട്ട് വിമാനങ്ങളുടെ ഉൾവശവും സീറ്റിങ്ങു പരിഷ്കരിക്കുന്നത്. പ്രതിസന്ധികാലത്ത് ചെലവ് ചുരുക്കാനാണ് വിമാനക്കമ്പനികൾ ശ്രമിക്കുന്നതെങ്കിലും തങ്ങൾ മികച്ച യാത്രാഅനുഭവം നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് എമിറേറ്റ്സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് പറഞ്ഞു.
വിമാനങ്ങളുടെ ഇന്റീരിയർ പാനൽ മുതൽ ഫ്ലോർ വരെ പരിഷ്കരിക്കും. വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ മെനുവും പരിഷ്കരിക്കുകയാണ്.
ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് സിനിമ ആസ്വദിക്കുന്നതിനൊപ്പം സിനിമ തിയറ്ററിലെ ഭക്ഷണമെനുവും ആസ്വദിക്കാൻ അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.