ദുബൈ: വിമാനത്താവളത്തിലെ പരിശോധന നടപടികൾ അതിവേഗത്തിലാക്കാൻ എമിറേറ്റ്സ് എയർലൈൻസ് ബയോമെട്രിക് പാതകൾ സജ്ജീകരിച്ചു. ദുബൈ വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്സ് യാത്രക്കാർക്കാണ് പുതിയ സംവിധാനത്തിെൻറ ഗുണം ലഭിക്കുക.
നിമിഷ നേരങ്ങൾക്കകം ചെക് ഇൻ നടപടികളും എമിഗ്രേഷനും പൂർത്തിയാക്കാൻ കഴിയും. ഉള്ളിേലക്ക് പ്രവേശിക്കുേമ്പാൾ മുഖവും കണ്ണും ബയോമെട്രിക് സംവിധാനത്തിെൻറ സഹായത്തോടെ തിരിച്ചറിഞ്ഞാണ് നടപടികൾ പൂർത്തിയാക്കുക. പാസ്പോർട്ടും മറ്റ് രേഖകളുമെല്ലാം ഓട്ടോമാറ്റിക്കായി പരിശോധിക്കപ്പെടുമെന്നതിനാൽ കാത്തുനിൽപിെൻറ ആവശ്യം വരില്ല. കോവിഡ് കാലത്ത് മറ്റുള്ളവരുമായി നേരിട്ട് ബന്ധമില്ലാതെ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നുവെന്നതും ഇതിെൻറ മേന്മയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.