ഷാർജ: പ്രളയ ബാധിത പ്രദേശങ്ങളിലെ ഫ്ലാറ്റുകളും ഓഫിസുകളും ശുചീകരിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ യു.എ.ഇയിലെ മലയാളി കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷൻ, ഷാർജ ഇന്ത്യൻ അസോസിയേഷന് കൈമാറി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, ജുഡ്സൺ ജേക്കബ്, എ.വി മധു, ‘ഇമ’ ചെയർമാൻ ഖാൻ പാറയിൽ, രക്ഷാധികാരി രാജീവ് രാമപുരം, പ്രസിഡന്റ് പി. ഷാജി ലാൽ, ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ്, സെക്രട്ടറി സജിത്ത് അരിക്കര, ട്രഷറർ പ്രഭാത് നായർ, വൈസ് പ്രസിഡന്റ് അഭിലാഷ് രത്നാകരൻ, ബിനോയ് പിള്ള, മറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സാധനങ്ങൾ കൈമാറിയത്.
പ്രളയദിനം മുതൽ തന്നെ ‘ഇമ’യുടെ ജനറൽ സെക്രട്ടറി ഷിബു മുഹമ്മദിന്റെ നേതൃത്വത്തിൽ വളന്റിയർ സേവനങ്ങൾ ചെയ്തുവരുകയാണെന്ന് സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.