ദുബൈ: ദുബൈയിലെ പ്രമുഖ എയർലൈനായ എമിറേറ്റ്സ് ഗ്രൂപ് അർധവാർഷിക ലാഭം പ്രഖ്യാപിച്ചു. ആറുമാസത്തിനിടെ കമ്പനി നേടിയത് 10.1 ശതകോടി ദിർഹമിന്റെ ലാഭം. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ലാഭം 4.2 ശതകോടി ദിർഹമായിരുന്നു. ഇത്തവണ 138 ശതമാനമാണ് വർധന. ഇതുവരെയുള്ളതിൽ റെക്കോഡ് ലാഭമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം 15.3 ശതകോടി ദിർഹമായിരുന്ന ഇ.ബി.ഐ.ടി.ഡി.എ ഇത്തവണ 20.6 ശതകോടിയായി ഉയർന്നു. കമ്പനിയുടെ പ്രവർത്തനലാഭത്തിന്റെ ശക്തമായ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. 2023-24 വർഷത്തിലെ ആദ്യ പകുതിയിൽ ഗ്രൂപ്പിന്റെ വരുമാനം 67.3 ശതകോടി ദിർഹമാണ്. കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 20 ശതമാനമാണ് വളർച്ച. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയശേഷം വിമാന യാത്ര രംഗത്തുണ്ടായ ശക്തമായ ഡിമാൻഡാണ് വളർച്ചക്ക് മുതൽകൂട്ടായത്. കഴിഞ്ഞ മാർച്ച് 31മായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ആറ് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 1,08,996 ജീവനക്കാരാണ് കമ്പനിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.