എമിറേറ്റ്​സ്​ തീരുമാനം മാറ്റി ‘ഹിന്ദു മീൽ’ തിരിച്ചെത്തി

ദുബൈ: വിമാനങ്ങളിൽ ‘ഹിന്ദു മീൽ’ ഒഴിവാക്കാനുള്ള തീരുമാനം എമിറേറ്റസ്​ പിൻവലിച്ചു. ഉപഭോക്​താക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്നാണ്​ പുതിയ തീരുമാനം. യാത്രക്കാർക്ക്​ പെ​െട്ടന്ന്​ തെരഞ്ഞെടുക്കാനാകും വിധം ‘ഹിന്ദു മീലി​​​​െൻറ’ ലഭ്യത തുടരുമെന്ന്​ വിമാനക്കമ്പനി അറിയിച്ചു. 

ദുബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്​സ്​ ചൊവ്വാഴ്​ചയാണ്​ ഹിന്ദു മീൽ​ വിളമ്പുന്നത്​ അവസാനിപ്പിക്കുകയാണെന്ന്​ ​പ്രഖ്യാപിച്ചത്​. പല തരത്തിൽ നടത്തിയ വിലയിരുത്തലുകൾക്കൊടുവിലാണ്​ ഇൗ തീരുമാനമെടുത്തതെന്നാണ്​​ കമ്പനി അധികൃതർ പറഞ്ഞത്​. മതപരമായ കാരണങ്ങളാരോ രോഗങ്ങൾ ഉള്ളതിനാലോ യാത്രക്കാർക്ക്​ പ്രത്യേക ഭക്ഷണം വേണമെന്നുണ്ടെങ്കിൽ നൽകാനുള്ള സംവിധാനം എമിറേറ്റ്​സ്​ ഒരുക്കിയിട്ടുണ്ട്​. 24 മണിക്കൂർ മുമ്പ്​ ആവശ്യപ്പെട്ടാൽ ഇത്​ ലഭ്യമാകും. 

ഹിന്ദു ഉപഭോക്താക്കൾക്കും ഇൗ സൗകര്യം ഉപയോഗിക്കാമെന്ന്​ കമ്പനി അധികൃതർ അറിയിച്ചു. ‘ഹിന്ദു മീൽ’ പിൻവലിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ്​ സാമൂഹിക മാധ്യമങ്ങളിലുണ്ടായത്​.

Tags:    
News Summary - Emirates reverses decision to continue with hindu meals-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.