ദുബൈ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ആഗസ്റ്റ് ഏഴ് വരെ വിമാന സർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. എമിറേറ്റ്സിെൻറ വെബ്സൈറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ജൂലൈ 31 വരെ സർവീസ് ഉണ്ടാവില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ, പ്രവാസികളുടെ യു.എ.ഇ യാത്ര ഇനിയും വൈകുമെന്നുറപ്പായി.
ആഗസ്റ്റ് മൂന്ന് രണ്ട് വരെ സർവീസ് ഉണ്ടാവില്ലെന്ന് നേരത്തെ ഇത്തിഹാദ് എയർലൈൻ അറിയിച്ചിരുന്നു. ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയത്. ഇതോടെ പതിനായിരക്കണക്കിന് മലയാളികളടക്കമുള്ളവരാണ് ഇന്ത്യയിൽ കുടുങ്ങിയത്. ഇന്ത്യയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അതിനനസുരിച്ചായിരിക്കും വിലക്ക് നീക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഗോൾഡൻ വിസ, സിൽവർ വിസ, ഇൻവസ്റ്റർ വിസ തുടങ്ങിയവ ഉള്ളവർക്കും നയതന്ത്ര പ്രതിനിധികൾക്കും യു.എ.ഇയിലേക്ക് വരുന്നതിന് തടസമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.