ദുബൈ: എമിറേറ്റ്സ് എയർലൈൻസ് സൗജന്യമായി യാത്രാ ടിക്കറ്റുകൾ നൽകുന്നുവെന്ന വാർത്ത വിശ്വസിക്കരുതെന്ന് അധികൃതർ. ഇത്തരത്തിലുള്ള വാർത്തകൾ ചില വെബ്സൈറ്റുകൾ വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എമിറേറ്റ്സ് പുറപ്പെടുവിച്ച മുന്നറിയിപ്പിലുണ്ട്. എമിറേറ്റ്സ് ആണോ മികച്ച എയർലൈൻ എന്ന ചോദ്യത്തിന് ഉത്തരം നൽകിയാൽ രണ്ട് വിമാനടിക്കറ്റുകൾ ലഭിക്കുമെന്നാണ് തട്ടിപ്പ് വെബ്സൈറ്റുകളിൽ പറയുന്നത്. 33ാം വാർഷികത്തോടനുബന്ധിച്ചാണ് ഇൗ പദ്ധതി ഒരുക്കിയിരിക്കുന്നെതന്നും ഇനി 196 ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ടിക്കറ്റ് കിട്ടിയെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള കമൻറുകൾ സാമൂഹിക മാധ്യമങ്ങളിലും പടരുന്നുണ്ട്. ഇവയൊന്നും വിശ്വസിക്കരുതെന്ന് എമിറേറ്റ്സ് പറയുന്നു.
ആദ്യമായല്ല എമിറേറ്റ്സിെൻറ പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നത്. 2015ൽ ഒരു ഫേസ്ബുക്ക് േപജിൽ പ്രവേശിച്ചാൽ എമിറേറ്റ്സിെൻറ അഞ്ച് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളും ആയിരക്കണക്കിന് ഡോളറും സമ്മാനം കിട്ടുമെന്നായിരുന്നു പ്രചാരണം. ക്രിസ്തുമസ് കാലത്താണ് ഇൗ തട്ടിപ്പ് നടന്നത്. 31 ാം വാർഷികത്തോടനുബന്ധിച്ചാണ് 2016 ൽ തട്ടിപ്പ് നടന്നത്. മൂന്ന് ചോദ്യങ്ങൾ അടങ്ങുന്ന സർവെയിൽ പെങ്കടുത്താൽ 259 ടിക്കറ്റുകൾ നേടാൻ അവസരമുണ്ടെന്നായിരുന്നു അന്നത്തെ വാഗ്ദാനം. കഴിഞ്ഞ വർഷവും ഇൗ തട്ടിപ്പ് ആവർത്തിച്ചു. ഒാരോ തവണയും എമിറേറ്റ്സ് ഇതിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും ഒാരോ വർഷവും തട്ടിപ്പ് ആവർത്തിക്കുകയാണ്. എമറേറ്റ്സിന് പുറമെ ഇത്തിഹാദ്, ഫ്ലൈ ദുബൈ, സിംഗപ്പൂർ എയർലൈൻസ്, ക്വാണ്ടാസ്, ലുഫ്ത്താൻസ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളുടെ പേരിലും സമാനമായ പ്രചാരണം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.