ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി എമിറേറ്സ് തങ്ങളുടെ വിമാനങ്ങളിൽ ഹിന്ദു മീൽ വിളമ്പുന്നത് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പല തരത്തിൽ നടത്തിയ വിലയിരുത്തലുകൾക്കൊടുവിലാണ് ഇൗ തീരുമാനമെടുത്തതെന്ന് കമ്പനി അധികൃതർ പറഞ്ഞു. വെജിറ്റേറിയൻ ഭക്ഷണം ആവശ്യമുള്ളവർക്ക് മെനുവിൽ ഇത്തരം ആഹാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു മീൽസിന് പകരം ഇന്ത്യൻ വെജിറ്റേറിയൻ മീൽ ആയിരിക്കും ഇനി ലഭിക്കുക. പഴങ്ങളും പാൽവർഗങ്ങളും ഇതിലുണ്ടാകുമെങ്കിലും മീൻ, മുട്ട, മൃഗക്കൊഴുപ്പ് എന്നിവ ഉപയോഗിക്കില്ല. ഇത് കൂടാതെ പൂർണ്ണമായും സസ്യാഹാരികളായ ജൈന മത വിശ്വാസികൾക്കായി വെജിറ്റേറിയൻ ജൈൻ മീൽസും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.