ദുബൈ-അബൂദബി, ദുബൈ-അൽ​െഎൻ  ബസ്​ സർവീസുകൾ എമിറേറ്റ്​സ്​ നിർത്തുന്നു

അൽ​െഎൻ: ദുബൈയിൽനിന്ന്​ അബൂദബി, അൽ​െഎൻ എന്നിവിടങ്ങളിലേക്ക്​ എമിറേറ്റ്​സ്​ നടത്തിയിരുന്ന ബസ്​ സർവീസ്​ മേയ്​ 15 മുതൽ നിർത്തുന്നു. മേയ്​ 15നോ ശേഷമുള്ള തീയതികളിലോ ഫസ്​റ്റ്​ ക്ലാസ്​, ബിസിനസ്​ ക്ലാസ്​ ബസ്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്​ത യാത്രക്കാരെ എമിറേറ്റ്​സി​​​െൻറ ടാക്​സി കാറിൽ ലക്ഷ്യസ്​ഥാനത്ത്​ എത്തിക്കും. എന്നാൽ,  ഇകോണമി ക്ലാസ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർ ടിക്കറ്റ്​ റീ ഇഷ്യൂ ചെയ്യാൻ ബുക്കിങ്​ ഒാഫിസുകളുമായി ബന്ധപ്പെടണമെന്ന്​ എമിറേറ്റ്​സ്​ അധികൃതർ അറിയിച്ചു. താൽപര്യമുള്ളവർക്ക്​ ടിക്കറ്റ്​ ചാർജ്​ മുഴുവനായി തിരിച്ചു നൽകും. ഇതിനായി emirates.com വെബ്​സൈറ്റിലെ റീഫണ്ട്​ ഫോറത്തിൽ ഒാൺലൈനായി അപേക്ഷിക്കണം.

എമിറേറ്റസ്​ ബസ്​ സർവീസ്​ നിർത്തുന്നതോടെ അബൂദബി, അൽ​െഎൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ നേരിട്ട്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്താനുള്ള സൗകര്യമാണ്​ ഇല്ലാതാകുന്നത്​. ദുബൈ റോഡ്​^ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ) ബസുകളും അബൂദബി ഗതാഗത വകുപ്പി​​​െൻറ ബസുകളും ദുബൈ ഗുബൈബ ബസ്​റ്റേഷനിലേക്കും ഇബ്​നു ബത്തൂത്ത ബസ്​ സ്​റ്റേഷനിലേക്കുമാണ്​ സർവീസ്​ നടത്തുന്നത്​. അവിടെനിന്ന്​ യാത്രക്കാർ മെട്രോ ട്രെയിനിലോ ടാക്​സിയിലോ യാത്ര തുടരേണ്ടി വരും.അബൂദബി ഖാലിദിയ, അൽ​െഎൻ മാളിന്​ സമീപം എന്നിവിടങ്ങളിൽനിന്ന്​ പുറപ്പെട്ടിരുന്ന എമിറേറ്റസ്​ ബസ്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളം ടെർമിനൽ മൂന്ന്​ വരെ പോയിരുന്നു. അബൂദബിയിൽനിന്ന്​ ദുബൈയിലേക്കും തിരിച്ചും ആറ്​ വീതം സർവീസുകളും അൽ​െഎനിൽനിന്ന്​ ദുബൈയിലേക്കും തിരിച്ചും രണ്ട്​ വീതം സർവീസുകളുമാണ്​ എമിറേറ്റ്​സ്​ നടത്തിയിരുന്നത്​.

Tags:    
News Summary - emirates-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.