അബൂദബി: എമിറേറ്റ്സ് പോസ്റ്റിെൻറ ൈമഹോം സർവീസ് അപ്പാർട്ട്മെൻറുകളിലേക് കും വ്യാപിപ്പിക്കുന്നു. വരിക്കാരാകുന്നവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീട്ടുപടി ക്കൽ തപാൽ സേവനം എത്തിക്കുന്ന പദ്ധതിയാണ് ഇത്. നേരത്തെ വില്ലകളിൽ മാത്രം ലഭ്യമായിരുന്ന സേവനമാണ് അപ്പാർട്ട്മെൻറുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചും തപാൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് പ്രാധാന്യം നൽകിയുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എമിറേറ്റ്സ് പോസ്റ്റ് ആക്ടിങ് ചീഫ് കൊമേഴ്സ്യൽ ഒാഫീസർ ഉബൈദ് മുഹമ്മദ് അൽ ഖാത്മി പറഞ്ഞു.
വ്യക്തികൾക്കും ബിസിനസുകൾക്കും അനുയോജ്യമായ സേവനങ്ങൾ എമിറേററ്റ്സ് പോസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷം വരെ കാലാവധിയുള്ള പദ്ധതികൾ ഉണ്ടെന്നും ഇൗ അവസരം പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹമ ആഹ്വാനം െചയ്തു. വർഷം 750 ദിർഹം നൽകിയാൽ ആഴ്ചയിൽ ഒരു ദിവസം എന്ന ക്രമത്തിൽ സേവനം ലഭ്യമാകും. കത്തുകളും മറ്റും ആഴ്ചയിൽ രണ്ട് തവണ അയക്കുകയും സ്വീകരിക്കുകയും ചെയ്യണമെങ്കിൽ 500 ദിർഹം അധികം നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.