ദുബൈ: ആഴ്ചയോളം നീളുന്ന കാത്തിരിപ്പുകളെല്ലാം പഴങ്കഥയാക്കി, യു.എ.ഇയിൽ റെസിഡൻറ് വിസ യുള്ളവർക്കും പൗരന്മാർക്കും അടിയന്തര ആവശ്യമെങ്കിൽ കേവലം 24 മണിക്കൂറിനകം എമിറേറ് റ്സ് ഐഡി ലഭ്യമാക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യത. 2013ൽ ആരംഭിച്ച ഫാസ്റ്റ് ട്രാക് പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ മാത്രം വിതരണം നടത്തിയത് 99,000ൽ പരം ഐഡികളായിരുന്നു. കാലതാമസം കൂടാതെ വികേന്ദ്രീകൃത സംവിധാനം വഴി കാർഡുകൾ വേഗത്തിൽ പ്രിൻറ് ചെയ്താണ് ആവശ്യക്കാർക്ക് ഐഡി അനുവദിക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് വകുപ്പ് അറിയിച്ചു.
150 ദിർഹമാണ് ഇതിനായി സർവിസ് ചാർജ് ഇനത്തിൽ അടക്കേണ്ടത്. സർവിസ് സെൻററുകളിലെത്താൻ കഴിയാത്ത 70 വയസ്സ് പിന്നിട്ടവരിൽനിന്ന് അടിയന്തര സർവിസ് ചാർജ് ഇൗടാക്കില്ല. ഐഡി നഷ്ടപ്പെട്ടാലും പുതുക്കുമ്പോഴും ഇൗ സംവിധാനത്തിലൂടെ വളരെ വേഗത്തിൽ എമിറേറ്റ്സ് ഐഡി എടുക്കാനാവും.
ഉപഭോക്താക്കൾക്ക് വളരെ വേഗത്തിലും സമയബന്ധിതമായും മികച്ച നിലവാരത്തിലും സേവനം ഉറപ്പാക്കുന്നതിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സംവിധാനമേർപ്പെടുത്തിയതിെന തുടർന്നാണ് വളരെ വേഗത്തിൽ ഐഡി നൽകാനാവുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് വകുപ്പ് അധികൃതർ അറിയിച്ചു. സാധാരണനിലയിൽ ടൈപ്പിങ് സെൻറർ വഴിയോ മൊബൈൽ ആപ് ഉപയോഗിച്ചോ അപേക്ഷിക്കുമ്പോൾ രേഖകളെല്ലാം കൃത്യമാണെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും എടുത്താണ് ഐഡി ലഭ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.