ദുബൈ: യു.എ.ഇയുടെ ആദ്യ രണ്ട് ബഹിരാകാശ യാത്രികർ നാസയിലെ പരിശീലനം ഒരു വർഷം പൂർത്തിയാക്കി.
ഇതോടെ ഭാവിയിലെ ദൗത്യങ്ങളിൽ ബഹിരാകാശ നടത്തത്തിന് ഇവർ പ്രാപ്തരായതായി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ അധികൃതർ വ്യക്തമാക്കി.
ബഹിരാകാശ യാത്രികയായ ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയാദിയുമാണ് സുപ്രധാന കടമ്പ പിന്നിട്ടത്.
നാസയുടെ ടെക്സാസിലെ ജോൺസൺ സ്പേസ് സെൻററിലാണ് ഇവരുടെ പരിശീലനം പുരോഗമിക്കുന്നത്. 30 മാസം നീളുന്ന പരിശീലനത്തിെൻറ ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് പുറത്ത് നടക്കുന്നതാണ് പരിശീലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.