ദുബൈ: ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ നടന്ന വെടിവെപ്പിൽ യു.എ.ഇ പൗരനും ഭാര്യക്കും പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച തോക്കുധാരി നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ യു.എ.ഇ പൗരന്മാരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചുവരികയാണെന്നും പരിക്കുകൾ ഗുരുതരമാണോയെന്ന് വ്യക്തമല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചെക് അതോറിറ്റിയുമായി ചേർന്ന് പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.