ദുബൈ: തുർക്കിയയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 11 വയസ്സുകാരനെ 120 മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്ത് യു.എ.ഇയുടെ ദൗത്യസംഘം. ‘ഗാലന്റ് നൈറ്റ്-2’ ഓപറേഷന്റെ ഭാഗമായി നടന്ന തിരച്ചിലിലാണ് കുട്ടി കുടുങ്ങിയ വിവരം അറിയുന്നത്.
50-60 പ്രായമുള്ളയാളും ഇവിടെയുണ്ടായിരുന്നു. അവശിഷ്ടങ്ങൾ നീക്കി തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയ ഇവരെ അഞ്ച് ദിവസത്തിന് ശേഷം ജീവനോടെ പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.