അബൂദബി: ഇമാറാത്തി വനിത ദിനത്തില്‍ അബൂദബി യാസ് മറീന സര്‍ക്യൂട്ടില്‍ അബായ റാലി സംഘടിപ്പിച്ചു. അബായ വസ്ത്രം ധരിച്ച സ്ത്രീകൾ ഓടിച്ച 100 കാറുകളാണ് അണിനിരന്നത്.
ശൈഖ് ഉബൈദ് ബിൻ സുഹൈൽ ആൽ മക്തൂം വിശിഷ്ടാതിഥിയായിരുന്നു. യു.എ.ഇ.യിലെ ഫിലിപ്പൈൻ അംബാസഡർ ഹെയ്സിലിൻ ക്വിന്റാന, ഫിൽപാക് പ്രസിഡന്റ് മർലിൻ മർഫി, യുക്രെയ്നിലെ അംബാസഡറുടെ ഭാര്യ യെവെനിയ യെംഷെനെറ്റ്സ്ക, യു.എ.ഇ എംബസിയിലെ കൾചറൽ അറ്റാഷെയുടെ ഭാര്യ മെറീന ഫെഡിയാനീന എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.
ഓർബിറ്റ് ഇവന്റ്സ് ആന്‍ഡ് പ്രമോഷന്‍സ്, എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് ഓർഗനൈസേഷന്റെ (ഇ.എം.എസ്.ഒ) പിന്തുണയോടെയാണ് റാലി സംഘടിപ്പിച്ചത്. അബൂദബി സാംസ്കാരിക ടൂറിസം വകുപ്പും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും റാലിയുമായി സഹകരിച്ചു. ഏഴാമത് ഇമാറാത്തി വനിത ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള ശ്രദ്ധേയരായ 30ഓളം ഇമാറാത്തി വനിതകൾക്ക് അൽ റഹ ബീച്ച് ഹോട്ടലില്‍ നടന്ന പരിപാടിയിൽ അച്ചീവ്മെന്റ് അവാർഡ് നൽകി. അബൂദബി പൊലീസ് സേനയിലെ 10 വിശിഷ്ട വനിത ഓഫിസർമാർ പൊലീസ് മേഖലകളിലെ അവരുടെ സമർപ്പണത്തിനും ജോലി മികവിനും ആദരിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.