റാസല്‍ഖൈമ: രാജ്യത്തിന്റെ പുരോഗതിയില്‍ വനിതകളുടെ പങ്ക് വലുതാണെന്ന് റാക് കമ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആൻഡ് പ്രിവന്‍ഷന്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. നാസര്‍ മുഹമ്മദ് അല്‍ ബക്കര്‍.
ദിഗ്ദാഗ പൊലീസ് സ്റ്റേഷനില്‍ നടന്ന ഇമാറാത്തി വനിതദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലമുറകളുടെ വളര്‍ച്ച, വ്യത്യസ്ത മേഖലകളില്‍ നേതൃത്വം, തൊഴില്‍ മേഖലകള്‍ തുടങ്ങിയിടങ്ങളിലെല്ലാം മാതൃകാപരമായ ഉത്തരവാദിത്തമാണ് സ്ത്രീകള്‍ നിര്‍വഹിക്കുന്നതെന്നും നാസര്‍ മുഹമ്മദ് പറഞ്ഞു. പൊലീസ് -സെക്യൂരിറ്റി പ്രവര്‍ത്തന മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച വനിത ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. വെഹിക്ള്‍ ആൻഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ലൈസന്‍സിങ് സര്‍വിസ് സെന്ററിലും സമാനമായ ചടങ്ങ് നടന്നു. മാറാത്തി വനിത ദിനാചരണത്തില്‍ റാസല്ഖൈമയിലുടനീളം വ്യത്യസ്ത ചടങ്ങുകളില്‍ വനിതകള്‍ ആദരിക്കപ്പെട്ടതായി വനിത പൊലീസ് മേധാവി മേജര്‍ അമല്‍ അല്‍ ഉബൈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.