അബൂദബി: ചാവക്കാട് തിരുവത്ര തെക്കരകത്ത് മുഹമ്മദുണ്ണിയുടെ മകൻ മൊയ്തീൻ ഷാ 27 വർഷത്തിലേറെ നീണ്ട പ്രവാസത്തിനുശേഷം ഈ ആഴ്ച നാട്ടിലേക്ക് മടങ്ങുന്നു. 1993 മാർച്ച് എട്ടിനാണ് തൊഴിൽ വിസയിൽ ഷാർജയിലെ ലിവ ഫുഡ് ഷോപ്പിലെത്തുന്നത്. നാലു മാസത്തിനുശേഷം അബൂദബിയിലെ അൽ മൻഹാൽ സ്കൂളിലെ കാൻറീനിലേക്ക് ജോലി മാറി.
നാലു വർഷത്തിനുശേഷം അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്കു കീഴിൽ അബൂദബി ഇസ്ലാമിക് ബാങ്ക് രൂപവത്കരണ വേളയിൽ ഓഫിസ് അസിസ്റ്റൻറായി. 1998ലാണ് അബൂദബി ഇസ്ലാമിക് ബാങ്ക് ഔദ്യോഗികമായി തുറന്നതെങ്കിലും 1997 മുതൽ ബാങ്കിെൻറ 11ാം നമ്പർ ജീവനക്കാരനായി ജോലി ആരംഭിച്ചു.
23 വർഷത്തെ സേവനം 2020 ഒക്ടോബർ 30 വരെ തുടർന്നു. അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ജീവനക്കാരനായിരുന്ന അമ്മാവൻ മൊയ്തുവാണ് ഈ ജോലി നേടാൻ സഹായിച്ചത്. തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ സെക്രട്ടറി, ബ്രദേഴ്സ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് വൈസ് പ്രസിഡൻറ്, അൽറഹ്മ ചാരിറ്റബ്ൾ ട്രസ്റ്റ് സ്ഥാപകാംഗം, ബാച്ച് ചാവക്കാട് അസിസ്റ്റൻറ് ട്രഷറർ, വെൽഫെയർ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നമ്മൾ ചാവക്കാട്ടുകാർ, എനോറ എടക്കഴിയൂർ, കൺസോൾ ചാരിറ്റബ്ൾ ട്രസ്റ്റ് എന്നീ സംഘടനകളിലും സജീവമായിരുന്നു. ഭാര്യ: മലപ്പുറം പാലപ്പെട്ടി കല്ലുങ്ങൽ നൗഷജ. മക്കൾ: മുഹമ്മദ് മുവഫക്ക്, മുനീബ്, മറിയം മെഹനാസ്, മെർസിഹ മൻഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.