ദുബൈ: വംശനാശഭീഷണി നേരിടുന്ന ബംഗാൾ മോണിറ്റർ എന്ന പല്ലിയെ കണ്ടെത്തി. ഫുജൈറയിലെ സ്വകാര്യസ്ഥാപനത്തിന്റെ ഷിപ്പിങ് കണ്ടെയ്നറിലാണ് വലിയ പല്ലിയെ കണ്ടെത്തിയത്.
ഇറക്കുമതിചെയ്ത കണ്ടെയ്നറിനുള്ളിൽ ഇതുവരെ കാണാത്ത ജീവിയെ കണ്ടതോടെ സ്ഥാപന അധികൃതർ ഫുജൈറ എൻവയൺമെന്റ് അതോറിറ്റിയിലെ ബയോ ഡൈവേഴ്സിറ്റി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ഇവിടെ എത്തിയ സംഘം സൂക്ഷ്മതയോടെ പല്ലിയെ പിടികൂടി. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തിനായുള്ള സി.ഐ.ടി.ഇ.എസ് കരാർപ്രകാരം അപ്പൻഡിക്സ് -1 വിഭാഗത്തിൽപെടുന്നതാണ് ബംഗ്ലാൾ മോണിറ്റർ.
പല്ലിയെ വിശദ പരിശോധനക്ക് ശേഷം ഉമ്മുൽഖുവൈൻ മൃഗശാലക്ക് കൈമാറാനാണ് തീരുമാനം. പരിചയമില്ലാത്ത മൃഗങ്ങളെ കണ്ടെത്തിയാൽ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.