ഷാര്‍ജ: കമോണ്‍ കേരളയിലെത്തിയ സന്ദര്‍ശകര്‍ക്ക് അറിവും കളിയും സമംചേര്‍ത്ത് വിനോദം ഒരുക്കി കമലേഷും നിഷ യുസഫും. ''പടച്ചോനേ, ഇങ്ങള് കാത്തോളീ''യെന്ന് കൂടുതല്‍ സമയം ശ്വാസംവിടാതെ ഉരുവിടുന്നവരെ കണ്ടെത്തുന്ന മത്സരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. 36.70 സെക്കൻഡ് നേരം പിടിച്ചുനിന്ന് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അന്‍ഷാദ് ഒന്നാം സ്ഥാനവും 23.53 സെക്കൻഡ് പൂര്‍ത്തിയാക്കി മുന്നാഭായി രണ്ടാം സ്ഥാനവും 21.41 സെക്കൻഡ് പിന്നിട്ട് തല്‍ഹത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അന്തമാന്‍-നികോബാര്‍ ജയിലുകളില്‍ അടക്കപ്പെട്ട മലബാറിലെ സ്വാതന്ത്ര്യസമര പോരാളികള്‍ സ്വന്തമായി നിർമിച്ച പ്രത്യേക ഭാഷയെക്കുറിച്ചുള്ള ചോദ്യത്തിന്, സദസ്സില്‍നിന്നുള്ള കൊടിഞ്ഞി സ്വദേശി ഫയാസ് നല്കിയ മൈ ഗുരുഡ്, (അകക്കെട്ട്) എന്ന ഉത്തരം സദസ്സിന് പുത്തന്‍ അറിവ് പകര്ന്നുനല്കി. തുടര്‍ന്ന് നടന്ന കപ്ൾ ചലഞ്ചില്‍ അഞ്ച് ദമ്പതികള്‍ മാറ്റുരച്ചു. ദമ്പതികളുടെ ഇഷ്ടങ്ങളും ജീവിതവും ചേർത്തൊരുക്കിയ ചോദ്യങ്ങള്‍കൊണ്ട് നടത്തിയ മത്സരത്തില്‍ ഡോ. സലീമ-ഫാസില്‍, ഷഹീന-ജാഫര്‍ ദമ്പതികള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. മുഫീദ-ഫര്‍മീസ്, ഹസീന-ശാക്കിര്‍, ഫായിസ-ഫാസില്‍ എന്നിവരും മത്സരത്തില്‍ പങ്കെടുത്തു. സദസ്യരില്നിന്നുള്ള നിരവധിപേര്‍ വിവിധ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.