ഷാർജ: ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിെൻറ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഈ അധ്യയന വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സ്കൂൾ ഡയറക്ടർ സുബൈർ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. നസ്റീൻ ബാനു ബി.ആർ എന്നിവർ സ്കൂൾ വളപ്പിൽ ചെടി നട്ടു.
കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചെടികൾ, വൃക്ഷത്തൈകൾ എന്നിവ നട്ടുപിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചും സ്കൂളിലെ വിദ്യാർഥി, അധ്യാപക, അനധ്യാപക സമൂഹത്തെ ബോധവത്കരിച്ചു.
സ്കൂൾ അസിസ്റ്റൻറ് ഡയറക്ടറും വകുപ്പ് മേധാവികളും പങ്കെടുത്തു. പോയവർഷങ്ങളിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ വർഷവും പരിസ്ഥിതി ദിനാഘോഷം സ്കൂളിൽ നടത്തിയത്. കഴിഞ്ഞ വർഷത്തെ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കാർഷിക ഉൽപന്നങ്ങൾ സ്കൂളിൽ വിളവെടുപ്പ് നടത്തിയിരുന്നു. പാരിസ്ഥിതിക പ്രവർത്തനങ്ങൾ സ്കൂളിൽ മാത്രം ഒതുങ്ങാതെ വീടുകളിലേക്ക് വ്യാപിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.