പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ ഇ​ട​വ​ക കോ​മ്പൗ​ണ്ടി​ല്‍ തൈ​ക​ള്‍ ന​ട്ട​പ്പോ​ള്‍

പരിസ്ഥിതി ദിനം; നട്ടും നനച്ചും പ്രവാസികൾ

ദുബൈ: പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികളുമായി പ്രവാസി സംഘടനകൾ. പുതിയ മരങ്ങൾ നട്ടും പരിപാലിച്ചും മാലിന്യം നീക്കിയും സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സജീവമായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അബൂദബി മാര്‍ത്തോമ യുവജന സഖ്യത്തിന്‍റെ നേതൃത്വത്തില്‍ മാർത്തോമ ഇടവക കോമ്പൗണ്ടില്‍ തൈകള്‍ നട്ടു. ഫാ. ജിജു ജോസഫ്, ഫാ. അജിത്ത് ഈപ്പന്‍, ഇടവക സെക്രട്ടറി അജിത്ത് എ. ചെറിയാന്‍, സഖ്യം ഫാം കോഓഡിനേറ്റര്‍ പ്രിന്‍സ് വര്‍ഗീസ്, സഖ്യം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തൈകള്‍ നട്ടത്.

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 'ചി​ര​ന്ത​ന'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ​യി​ൽ ആ​ൽ​മ​രം ന​ടു​ന്നു 

'ചിരന്തന'ഷാർജയിൽ ആൽമരം നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഏഴോം പ്രകൃതിസംരക്ഷണ സമിതി ചെയർമാൻ മുസ്തഫ ചെറിയമമ്മു ഉദ്ഘാടനം ചെയ്തു. പ്രകൃതിയേയും പരിസ്ഥിതിയേയും നോവിക്കാതെ ലോകത്തെ വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്ന യു.എ.ഇയെ മറ്റ് രാജ്യങ്ങളും മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിരന്തന പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.പി. റഹിമാൻ, മൊയ്ദീൻ അൽവഫ, കെ.വി. ഫൈസൽ, ഷാബു തോമസ്, അഖിൽ ദാസ്, സിദ്ധീഖ് ഏഴോം, ശിഹാബ് പുല്ലാഞ്ഞിട, അശ്റഫ് പാലക്കോട് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് സി.പി. ജലീൽ സ്വാഗതവും അനസ് അശ്റഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Environment Day; Expatriates planting and watering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.