ദുബൈ: കാഫ് ദുബൈ മഹാകവി കുമാരനാശാൻ ചരമ ശതാബ്ദിയുടെ ഭാഗമായി നടത്തിയ പ്രബന്ധരചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ ‘ആശാൻ കവിതയും കേരള നവോത്ഥാനവും’ എന്ന വിഷയത്തിൽ ഒന്നാം സ്ഥാനം ഇഷിത ബാബുവും രണ്ടാം സ്ഥാനം ആഫ്രീൻ ഫാത്തിമയും നേടി. പൊതുവിഭാഗത്തിൽ ‘ആശാൻ കവിതയിൽ ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യവും സ്വാധീനവും’ എന്ന വിഷയത്തിൽ ദീപ പ്രമോദ് ഒന്നാം സ്ഥാനവും മുരളി മീങ്ങോത്ത് രണ്ടാം സ്ഥാനവും കണ്ണൻദാസ് മൂന്നാം സ്ഥാനവും നേടി. അൻതാര ജീവ്, കെ.രഘുനന്ദനൻ എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
ജനുവരി അഞ്ച് വൈകീട്ട് 5.30ന് ദുബൈ കെ.എം.സി.സിയിൽ നടക്കുന്ന കാഫ് കാവ്യ ചൈതന്യം പരിപാടിയിൽ കുമാരനാശാൻ ചരമശതാബ്ദി അനുസ്മരണ പ്രഭാഷണം നടത്തുന്ന കെ. ജയകുമാർ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.