പറന്നുപറന്ന്​ ഇത്തിഹാദ്​ ജീവനക്കാരന്​ ലോക റെക്കോർഡ്​

അബൂദബി: കുറഞ്ഞ കമേഴ്​സ്യൽ വിമാനങ്ങളിലായി ഏറ്റവും കൂടുതൽ ദൂരം യാത്ര നടത്തിയതിനുള്ള ലോക റെക്കോർഡ്​ ഇത്തിഹാദ്​ എയർവേസ്​ ജീവനക്കാരനായ ന്യൂസിലാൻഡ്​ പൗരൻ സ്വന്തമാക്കി. 41,375 കിലോമീറ്റർ സഞ്ചരിച്ച്​ ഇത്തിഹാദ്​ എയർവേസി​​​​െൻറ ഫ്ലീറ്റ്​ പ്ലാനിങ്​ പ്രസിഡൻറ്​ ആൻഡ്ര്യൂ ഫിഷറാണ്​ പുതിയ റെക്കോർഡ്​ സ്​ഥാപിച്ചത്​. രണ്ട്​ ദിവസത്തിൽ കൂടുതൽ ഇദ്ദേഹം വിമാനത്തിൽ ചെലവഴിച്ചു. നാല്​ കമേഴ്​സ്യൽ വിമാനങ്ങളിലായി 52 മണിക്കൂറും 34 മിനിറ്റും കൊണ്ടാണ്​ 41,375 കിലോമീറ്റർ യാത്ര ചെയ്​തത്​. നേരത്തെയുള്ള റെക്കോർഡ്​ സമയത്തിലേറെ മൂന്ന്​ മണിക്കൂറും 13 മിനിറ്റുമാണ്​ ഇദ്ദേഹം വിമാനത്തിൽ സഞ്ചരിച്ചത്​. ഒരു വിമാനം കുറവുമായിരുന്നു.

ഷാങ്​ഹായി^ഒാക്​ലാൻഡ്​, ബ്യൂണസ്​ അയേഴ്​സ്​-ആംസ്​റ്റർഡാം റൂട്ടുകളിലും തിരിച്ചും വിവിധ കമ്പനികളുടെ വിമാനങ്ങളിലായിരുന്നു യാത്ര. അവസാനം എ​​​​െൻറ സ്വപ്​നം യാഥാർഥ്യമായിരിക്കുന്നുവെന്നും ഇത്​ അവിശ്വസനീയമായി തോന്നുന്നുവെന്നും ആൻഡ്ര്യൂ ഫിഷർ പറഞ്ഞു. നേട്ടത്തിൽ ഫിഷറിനെ അഭിനന്ദിക്കുന്നതായി ഇത്തിഹാദ്​ എയർവേസ്​ സി.ഇ.ഒ പീറ്റർ ബോംഗാർട്​നർ പറഞ്ഞു.

Tags:    
News Summary - ethihad-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.