പറന്നുപറന്ന് ഇത്തിഹാദ് ജീവനക്കാരന് ലോക റെക്കോർഡ്
text_fieldsഅബൂദബി: കുറഞ്ഞ കമേഴ്സ്യൽ വിമാനങ്ങളിലായി ഏറ്റവും കൂടുതൽ ദൂരം യാത്ര നടത്തിയതിനുള്ള ലോക റെക്കോർഡ് ഇത്തിഹാദ് എയർവേസ് ജീവനക്കാരനായ ന്യൂസിലാൻഡ് പൗരൻ സ്വന്തമാക്കി. 41,375 കിലോമീറ്റർ സഞ്ചരിച്ച് ഇത്തിഹാദ് എയർവേസിെൻറ ഫ്ലീറ്റ് പ്ലാനിങ് പ്രസിഡൻറ് ആൻഡ്ര്യൂ ഫിഷറാണ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. രണ്ട് ദിവസത്തിൽ കൂടുതൽ ഇദ്ദേഹം വിമാനത്തിൽ ചെലവഴിച്ചു. നാല് കമേഴ്സ്യൽ വിമാനങ്ങളിലായി 52 മണിക്കൂറും 34 മിനിറ്റും കൊണ്ടാണ് 41,375 കിലോമീറ്റർ യാത്ര ചെയ്തത്. നേരത്തെയുള്ള റെക്കോർഡ് സമയത്തിലേറെ മൂന്ന് മണിക്കൂറും 13 മിനിറ്റുമാണ് ഇദ്ദേഹം വിമാനത്തിൽ സഞ്ചരിച്ചത്. ഒരു വിമാനം കുറവുമായിരുന്നു.
ഷാങ്ഹായി^ഒാക്ലാൻഡ്, ബ്യൂണസ് അയേഴ്സ്-ആംസ്റ്റർഡാം റൂട്ടുകളിലും തിരിച്ചും വിവിധ കമ്പനികളുടെ വിമാനങ്ങളിലായിരുന്നു യാത്ര. അവസാനം എെൻറ സ്വപ്നം യാഥാർഥ്യമായിരിക്കുന്നുവെന്നും ഇത് അവിശ്വസനീയമായി തോന്നുന്നുവെന്നും ആൻഡ്ര്യൂ ഫിഷർ പറഞ്ഞു. നേട്ടത്തിൽ ഫിഷറിനെ അഭിനന്ദിക്കുന്നതായി ഇത്തിഹാദ് എയർവേസ് സി.ഇ.ഒ പീറ്റർ ബോംഗാർട്നർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.