ദുബൈ: എമിറേറ്റ്സിന് പിന്നാലെ യു.എ.ഇയിലെ വിദേശികളെ അവരുടെ രാജ്യത്തെത്തിക്കാൻ ഇത്തിഹാദും പറന്നുയരും. ഞായറാഴ്ച മുതൽ ഒമ്പത് വരെയാണ് ഇത്തിഹാദ് സർവീസ് ആരംഭിക്കുന്നത്. സോൾ, സിംഗപ്പൂർ, മനില, ബാേങ്കാക്ക്, ജക്കാർത്ത എന്നിവിടങ്ങളിലേക്കാണ് അബൂദബിയിൽ നിന്ന് സർവീസ് നടത്തുന്നത്. ഇൗ നഗരങ്ങളിലെ രാജ്യങ്ങൾ അനുമതി നൽകിയതോടെയാണ് സർവീസ് നടത്താൻ തീരുമാനിച്ചത്.
ഇന്ത്യയിൽ ലോക് ഡൗൺ അവസാനിക്കുന്ന 14 വരെ വിമാന സർവീസ് അനുവദിക്കില്ലെന്ന് കേന്ദ്ര േവ്യാമയാന മന്ത്രി ഹർദീപ് സിങ് പൂരി അറിയിച്ചിരുന്നു. ഇതോടെ, ഇൗ ആഴ്ച നാട്ടിൽ എത്താമെന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്തായി.
തിങ്കളാഴ്ച മുതൽ വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നുമെന്ന് എമിറേറ്റ്സ് അറിയിച്ചിരുന്നു. അനുവാദം ലഭിച്ചാൽ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനായിരുന്നു എമിറേറ്റ്സിെൻറ പദ്ധതി. എന്നാൽ, ഇന്ത്യ ഇതുവരെ അനുവാദം നൽകിയിട്ടില്ല.
ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, പാരീസ്, സൂറിച്ച്, ബ്രസൽസ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. അതേസമയം, പ്രത്യേക വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും മറ്റുള്ള സർവീസുകൾക്ക് ഏർപെടുത്തിയ വിലക്ക് തുടരുമെന്നും യു.എ.ഇ സർക്കാർ അറിയിച്ചു.
പരിമിതമായ എണ്ണം യാത്രക്കാരെ മാത്രമെ ഒാരോ വിമാനങ്ങളിലും അനുവദിക്കൂ. തിരിച്ചുള്ള സർവീസുകളിൽ യാത്രക്കാരെ അനുവദിക്കില്ലെന്നും കാർഗോ കയറ്റാമെന്നും അവർ അറിയിച്ചു.
ഫിലിപ്പിനോകളെയും പാകിസ്താനികളെയും നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം
ദുബൈ: യു.എ.ഇയിൽ താമസിക്കുന്ന പാകിസ്താനികളെയും കപ്പലിൽ കുടുങ്ങിയ ഫിലിപ്പീൻസ് സ്വദേശികളെയും ജന്മനാട്ടിലെത്തിക്കാൻ വിമാനം അയക്കും. ഇതിനായി പ്രത്യേക വിമാനം ചാർട്ട് ചെയ്യുമെന്ന് ഫിലിപ്പീൻ, പാകിസ്താൻ കോൺസുലേറ്റുകൾ അറിയിച്ചു. തിരിച്ചെത്താൻ താൽപര്യമുള്ളവർ അവരുെട എംബസികളുമായി ബന്ധപ്പെടണമെന്നും ഇവർ അറിയിച്ചു. നാട്ടിലെത്തുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറൻറീൻ ഉണ്ടായിരിക്കും. അബൂദബിയിലാണ് ഫിലിപ്പീൻസ് സ്വദേശികൾ കപ്പലിൽ കുടുങ്ങിയിരിക്കുന്നത്. ഇതിന് പുറമെ യു.എ.ഇയിലെ മറ്റ് ചില പോർട്ടുകളിലും ഇവർ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇവരെയും നാട്ടിലെത്തിക്കാനാണ് ശ്രമം.
മടങ്ങിപ്പോകാൻ താൽപര്യമുള്ളവർ വിവരങ്ങൾ വാട്സ്ആപ് നമ്പറിലൂടെയോ ഇ-മെയിലിലൂടെയോ അറിയിക്കണമെന്ന് പാകിസ്താൻ കോൺസുലേറ്റ് ട്വീറ്റ് ചെയ്തു. ഇതിനുള്ള അപേക്ഷ ഫോം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താൻ നേരത്തേയും സ്വദേശികളെ പ്രത്യേക വിമാനത്തിൽ നാട്ടിെലത്തിച്ചിരുന്നു. കഴിഞ്ഞദിവസം ആസ്ട്രേലിയ രണ്ട് വിമാനങ്ങളിലായി സ്വദേശികളെ നാട്ടിൽ എത്തിച്ചിരുന്നു. ഇതിന് പുറമെ, ജർമനി, ഇറാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളും യു.എ.ഇയിൽനിന്ന് സ്വന്തം നാട്ടുകാരെ അതത് രാജ്യങ്ങളിൽ എത്തിച്ചിരുന്നു. നാളെ മുതൽ ഇത്തിഹാദും എമിറേറ്റ്സും പ്രത്യേക സർവിസ് നടത്താൻ തയാറാണെന്ന് അറിയിച്ചതോടെ വിവിധ രാജ്യങ്ങൾ സ്വേദശികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
ഇമറാത്തികളെ സൗജന്യമായി നാട്ടിലെത്തിക്കും
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇമറാത്തി പൗരന്മാരെ സൗജന്യമായി നാട്ടിലെത്തിക്കാൻ യു.എ.ഇ. ലോകത്താകമാനമുള്ള യു.എ.ഇ പൗരന്മാരെ നാട്ടിലെത്തിക്കാൻ എമിറേറ്റ്സ് പറന്നുയരുമെന്ന് ദുബൈ സിവിൽ ഏവിയഷൻ അതോറിറ്റി പ്രസിഡൻറും എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം അറിയിച്ചു. കൊറോണ വൈറസ് പടർന്നതോടെ മറ്റു രാജ്യങ്ങൾ വിമാന സർവിസ് നിർത്തിവെച്ചിരുന്നു. ഇതോടെ, നാട്ടിലെത്താൻ കഴിയാതെ വന്ന ഇമറാത്തികൾക്ക് ആശ്വാസം പകരുന്നതാണ് യു.എ.ഇയുടെ തീരുമാനം. കൊറോണയുടെ വ്യാപനം തുടങ്ങിയ സമയത്തുതന്നെ ഇവരോട് നാട്ടിലേക്ക് തിരിച്ചെത്തണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടിരുന്നു.
വിദ്യാർഥികൾക്ക് യു.എ.ഇയിൽ ഒാൺലൈൻ പഠനസൗകര്യമൊരുക്കാമെന്നും അറിയിച്ചിരുന്നു. ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ ഒാരോ രാജ്യത്തെയും എംബസികൾ സൗകര്യമേർെപ്പടുത്തിയിരുന്നു. ഇതിനുപുറമെ പ്രത്യേക വിമാനത്തിലും ഇമറാത്തികളെ യു.എ.ഇയിൽ എത്തിച്ചു. അടുത്തയാഴ്ച മുതലാണ് പ്രത്യേക സർവിസ് ആരംഭിക്കുന്നത്. ഇനിയും നാട്ടിലെത്താത്തവർ വിവിധ രാജ്യങ്ങളിലെ യു.എ.ഇ എംബസികളുമായി ബന്ധപ്പെടണമെന്ന് ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.