അബൂദബി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിയ വിമാന സർവിസ് പുനരാരംഭിക്കുന്നത് ഇത്തിഹാദ് വീണ്ടും നീട്ടി. മേയ് ഒന്നിന് തുടങ്ങാനായിരുന്നു നേരത്തേ പദ്ധതിയെങ്കിലും 16 മുതൽ തുടങ്ങിയാൽ മതിയെന്നാണ് നിലവിലെ തീരുമാനം. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമാ യി മിക്ക രാജ്യങ്ങളും വ്യോമയാന അതിർത്തികൾ അടച്ചതിനാലാണ് യു.എ.ഇയിലേക്കും ഇവിടെനി ന്ന് പുറത്തേക്കുമുള്ള യാത്ര വിമാനങ്ങളുടെ സർവിസ് താൽക്കാലികമായി നിർത്തിയത്. എന്നാൽ, വിദേശത്തുള്ള യു.എ.ഇ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനും ഇവിടെയുള്ള മറ്റു രാജ്യക്കാരെ അവരുടെ രാജ്യത്തെത്തിക്കുന്നതിനും ഇത്തിഹാദ് നിലവിൽ പ്രത്യേക സർവിസ് നടത്തുന്നുണ്ട്.
യൂറോപ്പ്, നോർത്ത് അമേരിക്ക, ചില ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് മേയ് 16 മുതൽ വിമാനയാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനാവും. എന്നാൽ, തീയതിയിൽ മാറ്റം വന്നേക്കാം. മാറ്റങ്ങളുണ്ടെങ്കിൽ യഥാസമയം യാത്രക്കാരെ അറിയിക്കുമെന്നും ഇത്തിഹാദ് എയർവേസ് അറിയിച്ചു.
ലോകരാജ്യങ്ങളിലെ പകർച്ചവ്യാധിയുടെ സ്ഥിതിഗതികൾ എയർലൈൻ നിരീക്ഷിക്കും. ജൂലൈ ഒന്നുമുതൽ പുതുതായി വിയന റൂട്ടിലും സർവിസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേസ് വെബ്സൈറ്റിൽ പറയുന്നു. എത്രയും വേഗം വിമാന സർവിസ് പൂർണ ഷെഡ്യൂളുകളിലേക്ക് ഘട്ടംഘട്ടമായി മടങ്ങുകയാണ് ലക്ഷ്യമെന്ന് ഇത്തിഹാദ് എയർവേസ് അധികൃതർ ചൂണ്ടിക്കാട്ടി.
അബൂദബിയിൽനിന്ന് നിലവിൽ 14 നഗരങ്ങളിലേക്ക് വിദേശ പൗരന്മാരെയെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ സർവിസ് നടത്തുന്നത് മേയ് 15 വരെ തുടരും. വേഗത്തിൽ നശിച്ചുപോകാവുന്ന വസ്തുക്കൾ, വൈദ്യസഹായങ്ങൾ എന്നിവയാണ് മടക്കയാത്രയിൽ എത്തിക്കുന്നത്. ആംസ്റ്റർഡാം, ബാഴ്സലോണ, ബ്രസൽസ്, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ ഹീത്രൂ, സൂറിക്, ഷികാഗോ, ഏഷ്യയിലെ ജകാർത്ത, ക്വാലാലംപുർ, മനില, മെൽബൺ, സോൾ, ഇഞ്ചിയോൺ, സിംഗപ്പൂർ, ടോക്യോ നാരിറ്റ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള പ്രത്യേക സർവിസ് ഷെഡ്യൂളാണ് ഇത്തിഹാദ് പ്രസിദ്ധീകരിച്ചത്. യാത്രക്കാർക്ക് ഓൺലൈനിലോ 600 555 666 എന്ന ടോൾഫ്രീ നമ്പറിലോ ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.