അബൂദബി: ഇത്തിഹാദ് എയര്‍വേസ് അബൂദബി ഫോര്‍മുല വണ്‍ ഗ്രാൻഡ്പ്രീയുടെ 15ാം വാര്‍ഷികത്തിന് ഒരുക്കങ്ങള്‍ സജീവം. എഫ്1 സീസണ് ഫൈനല്‍ കാണാനെത്തുന്ന പതിനായിരങ്ങളെ യാസ് മറീന സര്‍ക്യൂട്ട് സ്വാഗതംചെയ്യും. വ്യാഴാഴ്ച ആരംഭിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ഞായറാഴ്ച സമാപിക്കും. 2023ലെ ഗ്രാന്‍ഡ് പ്രീ ലോകത്ത് 10 കോടിയിലേറെ പേര് ടെലിവിഷനിലൂടെ കാണുമെന്നാണ് വിലയിരുത്തുന്നത്. അബൂദബി ഗ്രാന്‍ഡ് പ്രീയുടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇതാരയുടെ സി.ഇ.ഒ സൈഫ് അല്‍ നുഐമി മത്സരത്തിനു വേണ്ടി നടത്തിയ ഒരുക്കങ്ങളില്‍ സംതൃപ്തി അറിയിച്ചു. ഒരുക്കങ്ങളുടെ അവസാന മിനുക്കുപണികളിലാണെന്നും ഇത്തിഹാദ് എയര്‍വേസ് അബൂദബി ഗ്രാന്‍ഡ് പ്രീയുടെ 15ാം പതിപ്പ് എന്തുകൊണ്ടും വ്യതിരിക്തമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം നടന്ന അബൂദബി ഗ്രാന്‍ഡ് പ്രീയില്‍ 1,40,000 കാഴ്ചക്കാരാണ് എത്തിയത്. ഈ റെക്കോഡ് ഇത്തവണ തിരുത്തിക്കുറിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വന്‍തോതിലാണ് ടിക്കറ്റ് വിറ്റുപോവുന്നത്.
യാസ് മറീന സര്‍ക്യൂട്ടിലെ ട്രാക്ക് ലൈറ്റുകള്ക്കു പകരം എല്‍.ഇ.ഡി പ്രകാശ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മൊത്തം ഊര്‍ജ ഉപയോഗത്തിന്റെ 30 ശതമാനം കുറവ് വരുത്താന്‍ സഹായിക്കും. ഇത്തിഹാദ് പാര്‍ക്കില്‍ നാലു രാത്രികളിലായി വിനോദപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അഞ്ച് ആഗോള പ്രകടനങ്ങളാണ് ഇവിടെ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.