ദുബൈ: ജനുവരി ഒന്നു മുതൽ അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സർവിസ് ആരംഭിച്ചതിന് പിന്നാലെ ടിക്കറ്റ് നിരക്കിൽ പുതുവത്സര ഓഫർ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്. ഈ മാസം 13നും 18നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ ഓഫർ ലഭിക്കുക. അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്ക് ഇക്കണോമിക് ക്ലാസിന് 895 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 23നും ജൂൺ 15നും ഇടയിൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. ക്വാലാലംപുർ, ബാങ്കോക്ക്, ഒസാക്ക എന്നിവയാണ് ടിക്കറ്റ് നിരക്കിൽ ഓഫർ പ്രഖ്യാപിച്ച മറ്റ് ഏഷ്യൻ രാജ്യങ്ങൾ. പോർച്ചുഗൽ, ലിസ്ബൻ, കോപൻഹേഗൻ, മ്യൂണിച്, ബാവറിയ, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും പരിമിതമായ കാലയളവിലേക്കുള്ള ഓഫർ ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി ഒന്നു മുതലാണ് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും രണ്ട് നോൺ സ്റ്റോപ്പ് സർവിസുകൾ ഇത്തിഹാദ് സർവിസ് ആരംഭിച്ചത്. ഇതോടെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ഇത്തിഹാദിന്റെ സർവിസുകളുടെ എണ്ണം 10 ആയി ഉയർന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് പുതിയ സർവിസുകൾ കൂടി ഇത്തിഹാദ് പ്രഖ്യാപിച്ചത്. 2023ൽ ഇത്തിഹാദ് കൊൽക്കത്തയിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനുപുറമേ തിരക്കേറിയ കേന്ദ്രങ്ങളായ മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള പ്രതിദിന സർവിസുകൾ രണ്ടിൽനിന്ന് നാലായി ഉയർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.