ഉമ്മുല്‍ഖുവൈന്‍: നാടോര്മയെ എന്നും തൊട്ടുണര്‍ത്തുന്ന ദേശമായ ഉമ്മുല്‍ഖുവൈനില്‍ നാട്ടുപച്ചയ്ക്കൊപ്പം നാടന്‍ വൈദ്യവും ഇവിടുത്തുകാര്‍ക്ക് സുപരിചിതമാണ്. മരുഭൂമിയിലും ഊര്‍വ്വരത സമ്മാനിക്കാന്‍ ശേഷിയുള്ള ഒരിനം നിത്യ ഹരിത ഔഷധ മരമാണ് യൂക്കാലിപ്റ്റസ്. രണ്ട് നൂറ്റാണ്ടുകളോളം ആയുസ്സുള്ള ഈ മരത്തിന്റെ ഇലകള്‍ക്ക് ഒട്ടനവധി ഔഷധ മൂല്യങ്ങളാണ് പറയപ്പെടുന്നത്. ഇങ്ങിവിടെ ലസീമയില് തലയുയര്‍ത്തി നില്ക്കുന്ന ഒരു ഒറ്റയാന് യൂക്കാലി വൃക്ഷമുണ്ട്. പതിറ്റാണ്ടുകളായി പരിസരവാസികളെ നിത്യ ജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന ചെറുതരം രോഗങ്ങളിൽ നിന്ന് ശമനമേകുകയാണീ കൂറ്റന്‍ മരം.
ഔഷധ ഗുണമുള്ള ‘മിർട്ടേസീ’ കുടുംബത്തിൽ പെട്ട ‘യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്’ എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്. ആസ്ട്രേലിയയാണ് ഈ മരത്തിന്റെ ജന്മ ദേശം എന്ന് പറയപ്പെടുന്നു. കേരളത്തില്‍ മൂന്നാര്‍, ദേവികുളം പോലെയുള്ള സ്ഥലങ്ങളില്‍ വ്യാപകമായി ഇത് കൃഷി ചെയ്ത് പോരുന്നുണ്ട്.
സന്ധിവേദന, ചുമ, കഫക്കെട്ട് പോലെയുള്ള സാധാരണയായി കണ്ട് വരുന്ന ജീവിത ശൈലീ രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിന്റെ ഭാഗമായി ആളുകള്‍ ഇതിന്റെ ഇല ഉപയോഗിച്ച് വരാറുണ്ട്. പ്രസവാനന്തരമുള്ള ചികിത്സയ്ക്കായും ഇവയുടെ ഇലകൾ ഉപയോഗിച്ച് വരാറുണ്ട്. കൊതുക് ശല്യം കുറയ്ക്കാനും മറ്റു കീടങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും ഇതിന്റെ ഇല പുകയ്ക്കുക എന്നത് പതിവാണ്. ഇവയുടെ പൂവുകള്‍ ധാരാളം തേന്‍ ഉല്പാദിപ്പിക്കുന്നതായും പറയപ്പെടുന്നു. ഇവയുടെ ഇലകളില്‍ നിന്നും ഉണ്ടാക്കുന്ന യൂക്കാലീ തൈലം കാല് നൂറ്റാണ്ടിലധികം കേട് കൂടാതെ സൂക്ഷിക്കാന്‍ പറ്റും എന്നത് ഈ ചെടിയുടെ ഒരു സിദ്ധിയാണ്. നല്ല സുഗന്ധമുള്ള യൂക്കാലി തൈലം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കാൽ നൂറ്റാണ്ടിൽ അധികമായി ഈ മരത്തിന്റെ ഗുണഗണങ്ങൾ അനുഭവിച്ചറിഞ്ഞ ബിജു സുഗുണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.