ദുബൈ: ദുബൈയിൽ നിർമാണം പുരോഗമിക്കുന്ന സൈക്ലിങ് ട്രാക്കുകളും കാൽനട യാത്രക്കാരുടെ ക്രോസിങ് ട്രാക്കുകളും ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായറും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് അബ്ദുല്ല ഖലീഫ അൽ മറിയും സന്ദർശിച്ച് വിലയിരുത്തി.
നഗരത്തിലെ പരിസ്ഥിതി മലിനീകരണത്തിെൻറ തോത് കുറക്കാനും ജനങ്ങളുടെ ആരോഗ്യം വളർത്തുന്ന യാത്രാരീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന പദ്ധതിയാണിത്. ദുബൈയെ സൈക്കിൾ നഗരമാക്കുമെന്ന ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പ്രഖ്യാപനത്തിെൻറ അടിസ്ഥാനത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ദുബൈയിലെ സൈക്കിൾ ട്രാക്ക് ഈവർഷം 425 കിലോമീറ്ററായി വർധിപ്പിച്ചു. 2025 ഓടെ 647 കിലോമീറ്ററാക്കാനാണ് ലക്ഷ്യമിടുന്നത്.
മറീനയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് നടപ്പാലവും സംഘം സന്ദർശിച്ചു. 65 മീറ്റർ നീളമുള്ള പാതയിൽ മണിക്കൂറിൽ 8000 പേർക്ക് സഞ്ചരിക്കാനാവും. അപകട നിരക്ക് കുറക്കുന്നതിെൻറ ഭാഗമായാണ് പാലം നിർമാണം.
2021ഓടെ ലോകത്തിലെ ഏറ്റവും സുരക്ഷിത ഗതാഗത സംവിധാനമുള്ള നഗരമാക്കുകയാണ് ലക്ഷ്യം. 2006ൽ 13 നടപ്പാതകൾ മാത്രമുണ്ടായിരുന്ന ദുബൈയിൽ ഇപ്പോൾ 116 പാതകളുണ്ട്. 2026നുള്ളിൽ 34 പാതകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ടെന്ന് മത്താർ അൽ തായർ പറഞ്ഞു. ഇതോടെ പാതകളുടെ എണ്ണം 150 ആയി ഉയരും.കാൽനട യാത്രക്കാരുടെ മരണനിരക്ക് കുറക്കുക എന്നതും ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.