സി.ജി. രാജു

നാ​ട​ണ​യും​മു​ന്നേ രാ​ജു​വി​നെ മ​ര​ണം ത​ട്ടി​യെ​ടു​ത്തു

ഷാർജ: കമ്പനി അവധി അനുവദിച്ച സന്തോഷവും വെള്ളിയാഴ്ച പകൽ വീടണയുമെന്ന അനുഭൂതിയും വീട്ടിൽ വിളിച്ചുപറഞ്ഞാണ് കൊടിമറ്റം തകിടിയിൽ സി.ജി. രാജു (59) ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഭക്ഷണം എടുക്കാൻ പുറപ്പെട്ടത്. മനസ്സുനിറയെ നാടും വീടുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകൾ പറ്റിയ രാജുവിനെ പൊലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടിലേക്കു തിരിക്കുന്നതിന് ചൊവ്വാഴ്​ച സ്ഥാപനത്തിൽനിന്ന് അവധിയെടുക്കുകയും വൈകീട്ട് ആറരയോടെ വിവരം വീട്ടിലേക്കു വിളിച്ചുപറയുകയും ചെയ്തിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം ആരംഭിച്ചു. ഭാര്യ: കെ.ജി. ബിന്ദു, മക്കൾ: രാഹുൽ, അർജുൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.