മനാമ: ഫ്രൻറ്സ് കലാസാഹിത്യ വേദി റിഫ ഏരിയ ‘പാട്ടുത്സവം’ സംഘടിപ്പിച്ചു. റിഫ ദിശ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കലാകാരന്മാരുടെയും കലാസ്വാദകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കവയത്രി സ്വപ്ന വിനോദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിഭാഗീയതകൾ അകറ്റി ഐക്യവും സാഹോദര്യവും വളര്‍ത്താനും പ്രവാസത്തിെൻറ പരിമിതികളിൽ അവസരം നഷ്ടപ്പെട്ട കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നൽകാനും ഇത്തരം പരിപാടികള്‍ക്ക് സാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മാപ്പിളപ്പാട്ട്, ലളിത ഗാനങ്ങള്‍, കവിതകള്‍, നാടന്‍ പാട്ട് , മോണോ ആക്ട് എന്നിവ നടന്നു.
മുനീര്‍, ശ്യാം, മുഹമ്മദ് നജാഹ്, അഞ്ജന ദിലീപ്, റഹീം നന്തി, അന്‍വര്‍, ഷിബു, ദിലീപ്, ശഫാസ്, ആരിഫ് കണ്ണൂര്‍, എം.വി.ഫൈസൽ, ഹബീബ് റഹ്മാന്‍, ഫാരിസ് മജീദ്, അബ്ദുൽ ഗഫൂർ, പി.എം. അശ്റഫ്, റസിയ പരീത്, ശൈമില നൗഫൽ, സഹ്റ, ഹിബ, ഫാത്തിമ എന്നിവർ ഗാനം ആലപിച്ചു. രാജന്‍ കടമ്മനിട്ട, പി.എം ബശീര്‍, ആൻ മേരി എന്നിവര്‍ കവിതകളും, കൃഷ്ണന്‍ കുട്ടി, ആസിഫ്, സുകുമാരന്‍ എന്നിവര്‍ നാടന്‍ പാട്ടുകളും ലക്ഷ്മി മോണോ ആക്ടും അവതരിപ്പിച്ചു. പി.എം.അശ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ അബ്ദുല്‍ ഹഖ് സ്വാഗതവും ശാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. മുനീർ, അന്‍വർ സാജിദ്, എന്‍.ഷൗക്കത്തലി, കെ.അബ്ദുല്‍ അസീസ്, അബ്ദുറഹീം, അബ്ദുൽ ജലീൽ, ബുഷ്റ അശ്റഫ്, ശൈമില നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.