അബൂദബി: ഒരു കാലത്ത് കോൺഗ്രസിെൻറ ദക്ഷിണേന്ത്യന്‍ മുഖമായ ജാഫര്‍ ഷെരീഫ് മുതൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ സംഘ്പരിവാറുകാര്‍ക്ക് സുഖകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഇന്ത്യയുടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസിനെ കൂടെ നിര്‍ത്താനാവില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എം. സ്വരാജ് എം.എൽ.എ. അബൂദബി ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച ‘ഇ.എം.എസ്^എ.കെ.ജി സ്മൃതി’യിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് സംഘ്ചാലക് മോഹന്‍ ഭാഗവതിനെ ഇന്ത്യന്‍ യൂനിയെൻറ പ്രസിഡൻറാക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ജാഫര്‍ ഷെരീഫാണ്. ആര്‍.എസ്.എസ് പോലും ചിന്തിക്കാത്ത കാര്യം പറയുമ്പോള്‍ ഇത് കോൺഗ്രസിെൻറ നയമല്ലെന്ന് പറയാന്‍ നെട്ടല്ലുള്ള ഒരാള്‍ പോലും അവരുടെ നേതൃത്വത്തിലില്ല എന്നതാണ് ഇന്ന് കോൺഗ്രസ് നേരിടുന്ന ദുര്യോഗം. കോൺഗ്രസ് നേതാവ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെയാണ് ബീഫ് കഴിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണം എന്ന് പറഞ്ഞത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ആഭ്യന്തരവകുപ്പിെൻറ പൂര്‍ണ നിയന്ത്രണത്തിലുള്ള തൃശൂര്‍ പോലീസ് അക്കാദമിയുടെ പരിശീലനകേന്ദ്രത്തിൽ ബീഫ് നിരോധിച്ച് ഉത്തരവിറക്കിയത്. പ്രവീൺ തൊഗാഡിയയുടെ കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാ-ണ്ടി ആഭ്യന്തരവകുപ്പിെൻറ ചുമതല വഹിക്കുമ്പോഴാണ്.
ആസിഫ ബാനു എന്ന കുരുന്നു ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന നരാധമന്‍മാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് ‘ഇ.എം.എസ്^എ.കെ.ജി സ്മൃതി’ സാംസ്‌കാരിക സമ്മേളനം ആരംഭിച്ചത്. ശക്തി തിയറ്റേഴ്‌സ് പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
കെ.ബി. മുരളി, കേരള സോഷ്യൽ സെൻറര്‍ പ്രസിഡൻറ് പി. പത്മനാഭന്‍, ശക്തി വനിതാ വിഭാഗം കൺവീനര്‍ ഷെമീന ഒമര്‍ എന്നിവര്‍ സംസാരിച്ചു.
ശക്തി ഗായകസംഘം സ്വാഗതഗാനം അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇ.എം.എസ്^എ.കെ.ജി ചിത്രപ്രദര്‍ശനവും ഉ-ായിരുന്നു. ശക്തി ട്രഷറര്‍ ലായിന മുഹമ്മദ് സ്വാഗതവും ജോയൻറ് സെക്രട്ടറി നൗഷാദ് യൂസുഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.