ദുബൈ: ദുബൈ ഇക്കോണമിയുമായി ചേർന്ന് അൽ ഹബ്തൂർ മോേട്ടാർസ് ശൈഖ് സായിദ് റോഡിലെ മിത്സുബിഷി ഷോറൂമിൽ ‘ഉപഭോക്തൃ സന്തോഷ കൗണ്ടർ’ തുറന്നു.
ഉപഭോക്താക്കളുടെ സംശയങ്ങൾക്കും പരാതികൾക്കും വേഗത്തിലും ഫലപ്രദമായും പരിഹാരം കാണാനുദ്ദേശിച്ചാണ് കൗണ്ടറുകൾ തുടങ്ങിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അൽ ഹബ്തൂർ മോേട്ടാർസിെൻറ ദുബൈ ഷോറൂമുകളിലും മിത്സുബിഷി, ബെൻറ്ലി, ബുഗാട്ടി, മക്ലാറൻ, ഫുസോ, ചെറി, ജാക് എന്നിവയുടെ വർക്ഷോപ്പുകളിലും ഹാപ്പിനസ് കൗണ്ടറുകളുണ്ടാകും. മിത്സുബിഷി ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ദുബൈ ഇക്കോണമി സീനിയർ മാനേജർ അബ്ദുല്ലത്തീഫ് അൽ മർസൂക്കി, അൽ ഹബ്തൂർ സെയിൽസ് ഡയറക്ടർ അനൻ നിമെർ, മിത്സുബിഷി സെയിൽസ് ജി.എം. റാവിൻ സി.വി, സുജാത ദത്ത എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.