അജ്മാന് : ദേശീയ പുരസ്കാര ജേതാവ് പ്രമുഖ സംവിധായകന്‍ പ്രിയനന്ദന് അജ്മാൻ ഇന്ത്യന്‍ സോഷ്യല്‍ സെൻററിെൻറ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. താന്‍ എന്ത് ഭക്ഷിക്കണമെന്നും ധരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം പൗരന് തന്നെയാണെന്നും ഭരണകൂടം അതില്‍ ഇടപെടരുതെന്നും സ്വീകരണത്തില്‍ പങ്കെടുത്ത് പ്രിയനന്ദന്‍ പറഞ്ഞു. അടിസ്ഥാന വര്‍ഗത്തിെൻറ വിയര്‍പ്പിലാണ് മേലാളന്മാര്‍ ഭക്ഷിക്കുന്നതെന്നത് വിസ്മരിക്കരുതെന്നും ജാതിയുടെ പേരിലുള്ള അയിത്തം ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.
വലിയ മുതല്‍ മുടക്കില്ലാതെ കലാമൂല്യത്തിനും സംസ്കാരത്തിനും മുന്‍തൂക്കം നല്‍കി മാത്രമാണ് താന്‍ സിനിമ ചെയ്യുന്നതെന്നും എന്ത് പ്രതിസന്ധികളെ നേരിട്ടായാലും മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജേന്ദ്രന്‍, ധ്രുവന്‍, ജീന രാജീവ്, ബേബി മൂക്കുതല, ഷാജി, ജീജാ ബായ് പ്രജിത്ത്, സലീംനൂര്‍, ജയശ്രീ രാജേന്ദ്രന്‍, അബ്ദുല്‍ ഹമീദ് ചങ്ങരംകുളം, ശിരോഷ അഭിലാഷ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഇന്ത്യന്‍ സോഷ്യല്‍ സെൻറര്‍ അജ്മാന് വൈസ് പ്രസിഡൻറ് പ്രഘോഷ് അധ്യക്ഷനായിരുന്നു. ശിഹാബ് മലബാര്‍ സ്വാഗതവും ഗിരീശന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.