അൽെഎൻ: വാർഷിക വിളവെടുപ്പിെൻറ ആദ്യഫലം ദൈവമാർഗത്തിൽ സമർപ്പിക്കുന്നതിെൻറ ഒാർമ പുതുക്കാൻ അൽെഎൻ സെൻറ് ഡയനിഷ്യസ് ഒാർത്തഡോക്സ് ദേവാലയം ഇടവകയുടെ ‘കൊയ്ത്തുത്സവം 2017’ വെള്ളിയാഴ്ച ചർച്ച് അങ്കണത്തിൽ നടത്തുമെന്ന് ഫാ. തോമസ് ജോൺ മാവേലിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ഡയറക്ടർ കെ. ചന്ദ്രസേനൻ പരിപാടി ഉദ്ഘാടനം ചെയ്യും.
കൊയ്ത്തുത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൊതുപരിപാടിയിൽ ചെണ്ടമേളം, ദുബൈ ഡാഫോഡിൽസ് അവതരിപ്പിക്കുന്ന ഗാനമേള, മിമിക്സ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇടവകയിലെ വിശ്വാസികൾ പാചകം ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളും ഉത്സവമേളയിൽ പ്രവർത്തിക്കുന്നതാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആസ്വദിപ്പിക്കുന്ന ഗെയിംസ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ചർച്ചിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫാ. തോമസ് ജോൺ മാവേലിൽ, ട്രസ്റ്റി അലക്സാണ്ടർ ജോർജ്, സെക്രട്ടറി വർഗീസ് ചെറിയാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിൻസ് വർഗീസ്, ജോയൻറ് കൺവീനർ ജേക്കബ് കെ എബ്രഹാം, മീഡിയ കൺവീനർ ബെൻസി തരകൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.