അബൂദബി: കേരളപ്പിറവി ദിനാഘോഷത്തിെൻറ ഭാഗമായി 61 ഇന്ത്യൻ നഴ്സുമാരെ മാട്ടൂൽ കെ.എം.സി.സി ആദരിച്ചു. യു.എ.ഇയിൽ 20 വർഷമെങ്കിലും സർക്കാർ^സ്വകാര്യ ആശുപത്രികളിൽ സേവനം അനുഷ്ടിച്ച നഴ്സുമാരെയാണ് ‘ഗ്രാമോത്സവ് 2017’ പരിപാടിയിൽ ആദരിച്ചത്. മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാട്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കപിൽ രാജ് എന്നിവർ നഴ്സുമാർക്കുളള ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് നസീർ ബി. മാട്ടൂൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കേരള കാഴ്ചകൾക്ക് പുറമെ വിനോദ^വിജ്ഞാന മത്സരങ്ങളും ഉണ്ടായിരുന്നു.വി.പി.എസ് ഹെൽത്ത് കെയർ റീജനൽ ഡയറക്ടർ സഫീർ അഹമ്മദ്, അഹല്യ ഹോസ്പിറ്റലിൽ ഗ്രൂപ്പ് സീനിയർ ഓപറേഷൻസ് മാനേജർ സൂരജ് പ്രഭാകർ, അൽ മസ്ഹർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.കെ. മസ്ഹൂദ്, അബൂദബി മാട്ടൂൽ കെ.എം.സി.സി പ്രസിഡൻറ് സി.എച്ച്. യൂസുഫ്, ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. ഒ.വി. ശാദുലി സ്വാഗതവും സി.എം.കെ. മുസതഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.