ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹിയാൻ പ്രഖ്യാപിച്ച ദാനവർഷത്തിെൻറ ഭാഗമായി അൽമനാർ ഇസ്ലാമിക് സ്കൂൾ മലയാളം വിഭാഗം (അമിസ്) നടത്തിവരുന്ന പ്രവർത്തനങ്ങളുടെ അവസാന ഘട്ട കാമ്പയിൻ ഉദ്ഘാടനം അൽമനാർ അസിസ്റ്റൻറ് ഡയറക്റ്റർ അബൂബക്കർ സ്വലാഹി നിർവ്വഹിച്ചു.
ആദ്യ ചാരിറ്റി കലക്റ്റിങ് ബോക്സ് ഹംദാൻ ബിൻ സാജിദ് ഏറ്റുവാങ്ങി. നിസാർ നടുവിൽ, എ.ടി.പി കുഞ്ഞു മുഹമ്മദ,് അഷ്റഫ് പടന്ന, സകരിയ കല്ലങ്കൈ, നാസറുദ്ധീൻ എടരിക്കോട്, ഹനീഫ് സ്വാലാഹി, അൻവർ സ്വലാഹി, റഫീഖ് കരേക്കാട്, ബജ്റയുല്ല ചെന്നൈ, അബ്്ദുല്ല ശ്രീലങ്ക എന്നിവർ സന്നിഹിതരായിരുന്നു.
അൽമനാർ ഇസ്ലാമിക് സെൻററിെൻറ ദാനവർഷ കർമ്മപ്രവർത്തനങ്ങൾ കഴിഞ്ഞ മാർച്ച് മാസം ചെയർമാൻ ശംസുദ്ധീൻ ബിൻ മൊഹ്യുദ്ദീനാണ് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.