ഷാര്‍ജ: മരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന ഷാര്‍ജ സെൻറ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇടവക വികാരി ഫാ. ജോണ്‍ കെ. ജേക്കബിെൻറ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനം കെ.സി.സി ജനറല്‍ സെക്രട്ടറിയും സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ജനറലുമായ ഫാദര്‍ ഡോ. റജി മാത്യൂസ്ഉദ്ഘാടനം ചെയ്തു.
സഹവികാരി ഫാ.ജോജി കുര്യന്‍ തോമസ്, മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍, കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി. സിദിഖ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ് അഡ്വ. വൈ.എ. റഹിം, സെക്രട്ടറി ബിജു സോമന്‍, എന്‍.ടി.വി. ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍, സഭാ മാനേജിങ് കമ്മിറ്റി അംഗം രവി. ജി. ഷാജി, ഭദ്രാസന കൗണ്‍സില്‍ അംഗം പോള്‍ ജോര്‍ജ് പൂവത്തേരില്‍, ഇടവക ഭാരവാഹികളായ ട്രസ്റ്റി ഐപ്പു ജോര്‍ജ്, സെക്രട്ടറി ബിനു മാത്യു. ജോ. സെക്രട്ടറി ജേക്കബ് പി. ഡാനിയേല്‍, കണ്‍വീനര്‍ ഷാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കൊടിത്തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച പള്ളിയങ്കണത്തില്‍ നടന്ന വാദ്യഘോഷങ്ങളും ഘോഷയാത്രയും ശ്രദ്ധേയമായി. അന്നദാന ഒരുക്കങ്ങളെല്ലാം ഇടവക അംഗങ്ങള്‍ തന്നെയാണ് ഏറ്റെടുത്തത്. നാടന്‍ ഭക്ഷണങ്ങള്‍ നിരത്തിയ സ്റ്റാളുകളും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.