അബൂദബി: സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (എസ്.എം.വൈ.എം) അബൂദബി ചാപ്റ്റർ നാലാം വാർഷികാഘോഷവും കുടുംബസംഗമവും ‘ഇഗ്നൈറ്റ് 2017’ എന്ന പേരിൽ മുസഫ കോക്കനട്ട് ലഗൂൺ റെസ്റ്റോറൻറിൽ ഹാളിൽ സംഘടിപ്പിച്ചു. വാർഷിക വിളംബര റാലിയോടെ തുടങ്ങിയ വാർഷിക ആഘോഷം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. എസ്.എം.വൈ.എംപ്രസിഡൻറ് ജേക്കബ് ചാക്കോ അധ്യക്ഷത വഹിച്ചു. ബിജു ഡൊമിനിക്, ബിജു മാത്യു തുടങ്ങിയവർ സംസാരിച്ചു. ടോം ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ പരിശ്രമിച്ച ബിഷപ് പോൾ ഹിൻഡറിന് നന്ദിയും അഭിനന്ദനവും അർപ്പിച്ച് റോയ്‌മോൻ പ്രമേയം അവതരിപ്പിച്ചു.
എസ്.എം.വൈ.എം ഗ്ലോബൽ ഡയറക്‌ടർ ഫാ. ജോസഫ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം വായിച്ച് കേൾപ്പിച്ചു. കഴിഞ്ഞ വർഷത്തെ ഭാരവാഹികൾക്കുള്ള മെമേൻറാ വിതരണം, കുട്ടികളുടെ കലാപരിപാടികൾ, വിവിധ മത്സരങ്ങൾക്കുള്ള സമ്മാനവിതരണം എന്നിവയും നടത്തി. ഷാബിയ^-ബി മികച്ച സോൺ ആയി തെരഞ്ഞെടുക്കപ്പെട്ടു.
എസ്.എം.വൈ.എം അംഗങ്ങൾക്കുള്ള അംഗത്വകാർഡ് വിതരണ ഉദ്ഘാടനം അബൂദബി എസ്.എം.വൈ.എം പ്രഥമ പ്രസിഡൻറ് സുനിൽ സെബാസ്റ്റ്യൻ കൗൺസിൽ അംഗം ബിജു ഡൊമിനികിന് നൽകി നിർവഹിച്ചു. ഷിജോയുടെ നേതൃത്വത്തിൽ എസ്.എം.വൈ.എം മ്യൂസിക് ടീം മ്യൂസിക് ഫെസ്റ്റ് അവതരിപ്പിച്ചു. ജിബിൻ ജോസഫ്, ടിൻസൺ ദേവസ്യ, ജേക്കബ് കുരുവിള, എൽജോ സന്തോഷ്, റോസി ബിജു തുടങ്ങിയവർ ഗാനങ്ങളവതരിപ്പിച്ചു. ടോം ജോസ് സ്വാഗതവും നോബിൾ കെ. ജോസഫ് നന്ദിയും പറഞ്ഞു.
വാർഷിക സമ്മേളനത്തിൽ 2017^2018ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ജേക്കബ് ചാക്കോ (പ്രസി), നിക്കി കാഞ്ഞിരക്കാട്ട് (വർക്കിങ് പ്രസി), ടിൻസൺ ദേവസ്യ, ഡെറ്റി ജോജി (വൈസ് പ്രസി), ജസ്റ്റിൻ കെ. മാത്യു (ജനറൽ സെക്ര), ജേക്കബ് കുരുവിള, ആൽഫി ജോസഫ്, സിനി ഡാൽജൻ (സെക്ര), ജിതിൻ ജോണി (ട്രഷ), ജിേൻാ ജെയിംസ് (ജോയൻറ് ട്രഷ), ജിബിൻ ഫ്രാൻസിസ് (ഓർഗനൈസർ), മിൻറു അബ്രഹാം, ജോർജ് ദേവസ്യ, സിജോ ഫ്രാൻസിസ്, ജീമോൾ റോളി (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.