കൽബ: ധൂർത്തിനും കാട്ടിക്കൂട്ടലുകൾക്കുമപ്പുറം മനുഷ്യ മനസ്സിന് സന്തോഷം നൽകുന്നതും നന്മയുടെ സന്ദേശം നൽകുന്നതുമായിരിക്കണം ആഘോഷങ്ങളെന്ന് ഡോ. എബ്രഹാം മാർ സെറാഫിം പറഞ്ഞു. കുഞ്ഞുങ്ങളോട് വാൽസല്യവും മുതിർന്നവരോട് ബഹുമാനവും പുലർത്താൻ പുതുതലമുറയെ പഠിപ്പിക്കണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ
ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് കെ.സി.അബൂബക്കർ അധ്യക്ഷത വഹിച്ചു. റ്റി പി. മോഹൻദാസ്, സി.എക്സ് ആൻറണി, ,എഞ്ചിനീയർ വേദമൂർത്തി,കെ.സുബൈർ, കൺവീനർ അഷ്‌റഫ്. വി തുടങ്ങിയവർ പ്രസംഗിച്ചു .അബ്ദുൽ കലാം,ശിവദാസൻ,സമ്പത് കുമാർ,വനിതാ വിഭാഗം ഭാരവഹികളായ ഷൈല സവാദ് , ഹസീന അബൂബക്കർ,റജീന ഹസ്സൻ, സുനന്ദ സമ്പത്തുകുമാർ , സബ്രീന ലുഖ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.