ഉമ്മുല്‍ഖുവൈന്‍: ചിലങ്ക നൃത്ത സംഗീത വിദ്യാലയത്തിെൻറ ‘ശ്രീപാദനടനം’ അരങ്ങേറ്റം ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു.
ശ്രീപാദനടനത്തിെൻറ രണ്ടാമത്തെ അരങ്ങേറ്റമാണിത്. മൂന്ന് കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ ഇപ്പോൾ 60 വിദ്യാര്‍ഥികള്‍ നൃത്തകല പരിശീലിക്കുന്നുണ്ട്.
17 വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ അരങ്ങേറ്റത്തില്‍ പങ്കെടുത്തത്. നര്‍ത്തകനും നടനുമായ വിനീത് ഉദ്ഘാടനം ചെയ്തു.
വിനീതിെൻറ നൃത്തവിരുന്നും പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍, ഉണ്ണിമായ തുടങ്ങിയവര്‍ നയിച്ച ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി. ജനപങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.
അസോസിയേഷന്‍ പ്രസിഡൻറ് നിക്സണ്‍ ബേബി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വഹാബ് പൊയക്കര, ജോ.ജനറല്‍ സെക്രട്ടറി സജാദ് നാട്ടിക തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഷനൂജ് നമ്പ്യാര്‍ സ്വാഗതവും കലാമന്ദിരം സവിതാ ഷനൂജ് നന്ദിയും പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.