അബൂദബി: ലേബർ ക്യാമ്പുകളിലെ തൊഴിലാളികളുടെ കലാവാസനകള്‍ പ്രകടിപ്പിക്കാൻ വേദിയൊരുക്കി അബൂദബി മാര്‍ത്തോമ്മാ യുവജനസഖ്യം സുഹൃദ്സംഗമം. മുസഫ മാർത്തോമ്മാ ദേവാലയാങ്കണത്തിൽ നടന്ന സുഹൃദ്സംഗമത്തിൽ ഇന്ത്യ, പാക്കിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം തൊഴിലാളികൾ പങ്കെടുത്തു.
സഖ്യം പ്രസിഡൻറും മാർത്തോമ്മാ ഇടവക വികാരിയുമായ റവ. ബാബു കുലത്താക്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുൽ സൽമാൻ, ഷിബ്ലു, രാംസിങ്, സജിത്ത് എന്നീ തൊഴിലാളികൾ കേക്ക് മുറിച്ചാണ് സുഹൃദ്സംഗമം ഉദ്ഘാടനം ചെയ്തത്. സഹ വികാരി സി.പി. ബിജു, മലയാളി സമാജം ജനറൽ സെക്രട്ടറി എ.എം. അൻസാർ, ലോക കേരളസഭ അംഗം എം. മുരളി ഇടവക വൈസ് പ്രസിഡൻറ് വർഗീസ് തോമസ്, സിമ്മി സാം, സഖ്യം സെക്രട്ടറി, ഷെറിൻ ജോർജ് തെക്കേമല, ജനറൽ കൺവീനർ നോബിൾ സാം സൈമൺ എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിലെ കലാപരിപാടികൾ, വിനോദമത്സരങ്ങൾ, സ്നേഹ സദ്യ എന്നിവയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.