അബൂദബി: വൈകാരിക വിഷയങ്ങളിൽ വിവേകത്തോടെ ഇടപെടണമെന്നും ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ മതേതരചേരിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്നും പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ. അബൂദബി നാറാത്ത് പഞ്ചായത്ത് കെ.എം.സി.സിയുടെ ‘ഉണര്‍വ് 2018’ പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് കെ.വി. മുസ്താഖ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, വി.കെ. ഷാഫി, കെ. മുഹമ്മദ് ആലം, കെ.വി. ഹാരിസ് നാറാത്ത്, ഉമ്മർ കാട്ടാമ്പള്ളി, ഇ.ടി. മുഹമ്മദ് സുനീർ എന്നിവർ സംസാരിച്ചു. പി.എം. ശിഹാബ് വിഷയാവതരണം നടത്തി .
രണ്ടാം സെഷൻ കണ്ണൂർ ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ഹംസ നടുവിൽ ഉദ്ഘാടനം ചെയ്തു. ഷുക്കൂറലി കല്ലുങ്ങൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് നാറാത്ത്, താജ് കമ്പിൽ, പി.പി. ശാദുലി, കെ.വി. ശാദുലി, കെ.എൻ. ശംവീൽ, സി.എൻ. അബ്ദുറഹ്മാൻ, സി.ബി. റാസിഖ്, ടി. താഹിർ, ഇ.എൻ. ഷാരൂഖ് തുടങ്ങിയവർ സംസാരിച്ചു . സമീർ കണ്ണാടിപ്പറമ്പ, എം. സമദ്, ബി. മുഹമ്മദലി, പി.പി. അൻവർ, അഷ്‌ഫാഖ്, ജാഫർ മാതോടം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സവാദ് നാറാത്ത് സ്വാഗതവും എം. റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.