ഇസ്‌ലാമിക പണ്ഡിത സമ്മേളനത്തിന് ഇന്ന് ഷാർജയിൽ തുടക്കം

ഷാർജ: അന്താരാഷ്​ട്ര ഇസ്‌ലാമിക പണ്ഡിത സമ്മേളനത്തി​​​െൻറ 17-ാമത് എഡിഷന് ശനിയാഴ്​ച ഷാർജയിൽ തുടക്കമാകും. യു.എ. ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലും ഷാർജ ഇസ്‌ലാമിക് ഫോറത്തി​​​െൻറ മേൽനോട്ടത്തിലുമായാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളനം. പ്രശസ്ത പണ്ഡിതരായ ഡോ. ഇദ്‌രീസ് അൽ ഫാസിൽ അൽ ഫിഹ്‌രി മൊറോക്കൊ, പ്രഫ. അഹ്മദ് തുർക്കി ഈജിപ്ത്, ഡോ. ഇയാദ ബിൻ അൽ ഖുബൈസി ഷാർജ യൂണിവേഴ്‌സിറ്റി എന്നിവരാണ് പഠന കോൺഫറൻസിന് നേതൃത്വം നൽകുന്നത്.
ആഗോളതലതതിൽ ഭീകരവാദവും തീവ്ര നിലപാടുകളും വ്യാപകമായി പ്രചരിക്കുന്ന പശ്ചാതലത്തിൽ ശൈഖ് സുൽത്താ​​​െൻറ പ്രത്യേക താത്പര്യപ്രകാരം ഇസ്‌ലാമി​​​െൻറ മധ്യമ നിലപാടുകൾ ലോകത്ത് പ്രചരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഷാർജ ഇസ്‌ലാമിക് ഫോറം ഇന്ത്യൻ കോ-ഓർഡിനേറ്റർ നാസർ വാണിയമ്പലം പറഞ്ഞു.

സമ്മേളനത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തി. ഇന്ത്യയിൽ നിന്ന് മർകസ് ശരീഅ പഠന വിഭാഗം തലവൻ കഞ്ഞുമുഹമ്മദ് സഖാഫി പരവൂരി​​​െൻറ നേതൃത്വത്തിൽ കാരന്തൂർ മർകസിനു കീഴിലായി 20 പണ്ഡിതർ പങ്കെടുക്കും. മത വൈജ്ഞാനിക കേന്ദ്രങ്ങളായ മലപ്പുറം മഅ്ദിൻ, ജാമിഅ സഅദിയ്യ, കുറ്റ്യാടി സിറാജുൽ ഹുദ, മടവൂർ സി എം സ​​െൻറർ, കൊല്ലം ഖാദിസിയ്യ, കാരക്കുന്ന് അൽ ഫലാഹ് തുടങ്ങിയ സ്ഥാപനങ്ങളിലെ പണ്ഡിതരാണ് ഇന്നലെ ഷാർജയിലെത്തിയത്.സമ്മേളനം ഈ മാസം 20ന് സമാപിക്കും. ഷാർജ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ പ്രതിനിധികൾക്ക്  സ്വീകരണം നൽകി.

Tags:    
News Summary - events uae gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.