മാപ്പിളകലകളുടെ  തനിമ  നിലനിർത്തണം- എരഞ്ഞോളി മൂസ

അബൂദബി: പാരമ്പര്യ മാപ്പിളകലകളെ    തനിമയോടെ നിലനിർത്തിയാലേ വരും തലമുറക്ക് ആ കാലത്തി​​​െൻറ സംസ്കാരവും  നന്മയും  തിരിച്ചറിയാനാകൂ  എന്നും,  പല പരിഷ്ക്കാരങ്ങളും ഈ കലയെ തന്നെ ഇല്ലാതാക്കുന്ന തരത്തലാണെന്നും കേരള ഫോക്‌ലോർ അക്കാദമി  വൈസ് ചെയർമാൻ എരഞ്ഞോളി മൂസ അഭിപ്രായപ്പെട്ടു. അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത്​.     കേരള സോഷ്യല്‍ സ​​െൻറർ   പെരുന്നാള്‍ ആഘോഷവും  കലാവിഭാഗത്തി​​​െൻറയും വനിതാ വിഭാഗത്തി​​​െൻറയും പ്രവര്‍ത്തനോദ്ഘാടനവും നടത്തി സംസാരിക്കുകയായിരുന്നു മൂസ. 

കെ.എസ്​.സി  പ്രസിഡൻറ്​ പത്മനാഭൻ അധ്യക്ഷത വഹിച്ചു, കലാവിഭാഗം സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍, വനിതാ വിഭാഗം കൺവീനർ സിന്ധു ഗോവിന്ദൻ പ്രവർത്തനങ്ങൾ വിവരിച്ചു. അബൂദബി ശക്തി തിയറ്റേഴ്‌സ് വനിതാ കൺവീനർ  ഷമീന ഒമർ, യുവകലാസാഹിതി വനിതാ കൺവീനർ  ദേവി അനിൽ, അബൂദബി മലയാളി സമാജം വനിതാ കൺവീനർ മഞ്ജു സുധീര്‍, കല അബുദാബി വനിതാ കൺവീനർ സുരേഖ സുരേഷ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്   കലാപരിപാടികൾ  അരങ്ങേറി. മനോജ് സ്വാഗതവും,റഷീദ് അയിരൂർ നന്ദിയും പറഞ്ഞു.  

Tags:    
News Summary - events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.