ദുബൈ: വീണ വിജയന്റെ എക്സാലോജിക് സൊലൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് ദുബൈയിലെ എക്സാലോജിക് കൺസൾട്ടിങ്. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്സാലോജിക് കൺസൾട്ടിങ് അല്ലെന്നും 2013ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണിതെന്നും എക്സാലോജിക് കൺസൾട്ടിങ് കമ്പനി അധികൃതർ വ്യക്തമാക്കി.
പ്രൈസ് വാട്ടർ കൂപ്പേഴ്സ്, എസ്.എൻ.സി ലാവ് ലിൻ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ല. ഡയറക്ടർ ബോർഡിലും പേ റോളിലും വീണ, സുനീഷ് എന്ന പേരുകളിലുള്ള ആരുമില്ല. എക്സാലോജിക് സൊലൂഷൻ എന്ന പേരിലൊരു സ്ഥാപനം യു.എ.ഇയിൽ പ്രവർത്തിക്കുന്നില്ലെന്നും സ്ഥാപന മേധാവികളായ സസൂൺ സാദിഖ്, നവീൻകുമാർ എന്നിവർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഒരു കമ്പനിയുമായും ബിസിനസ് കരാറുകളില്ല.
അബൂദബി കൊമേർഷ്യൽ ബാങ്കിൽ അക്കൗണ്ടുണ്ട്. അതുപക്ഷേ ആരോപണവിധേയരായവരുടെ പേരിൽ അല്ലെന്നും അവർ വ്യക്തമാക്കി. കേരളത്തിൽ സ്ഥാപനത്തിന് ബ്രാഞ്ചുകൾ ഇല്ല. ആസ്ഥാനം ഷാർജയാണ്. എന്നാൽ സ്ഥാപനങ്ങൾ ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അബൂദബിയിൽ എക്സാറ്റ് ലോജിക് എന്ന പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. ആരോപണവിധേയരുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.