അജ്മാന്: അജ്മാനിലെ റോഡുകളില്‍ വാഹനങ്ങളുടെ പരമാവധി വേഗപരിധി കവിഞ്ഞാല്‍ കനത്ത പിഴ ലഭിക്കും. വാഹനം പിടിച്ചിടല്‍ അടക്കമുള്ള പിഴയാണ് ചുമത്തുന്നത്. വേഗത മണിക്കൂറില്‍ 60ന് മുകളില്‍ കടന്നാല്‍ 1,500 ദിർഹം പിഴയും 15 ദിവസം വാഹനം പിടിച്ചിടലും ആറു ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവര്‍മാര്‍ നിയമങ്ങള്‍ അനുസരിച്ചുവേണം വാഹനങ്ങള്‍ ഓടിക്കാനെന്ന് പൊലീസ് ഓർമിപ്പിച്ചു.
റോഡുകളില്‍ സ്ഥാപിച്ച വേഗപരിധി സൂചകങ്ങള്‍ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്ന നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ലഭിച്ചത്. അധികൃതര്‍ നിശ്ചയിച്ച വേഗ പരിധി പരിഗണിക്കാതെ വാഹനമോടിച്ചതിന്റെ ഫലമായി നിരവധി അപകടങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റമദാനിൽ ഇഫ്താറിനോ തറാവീഹ് നമസ്കാരത്തിനോ മുമ്പുള്ള അമിതവേഗതയാണ് വിശുദ്ധ മാസത്തിൽ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.