ദുബൈ: ആശ്രയം യു.എ.ഇ കുടുംബങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 14 വിദ്യാർഥികളെ എക്സലൻസ് അവാർഡുകൾ നൽകി അനുമോദിച്ചു. ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഹയ ഷംസുദ്ദീൻ, ആൻ സാറ മനോജ് (പ്ലസ് ടു), എദെൽ ജോയ് (പത്ത്) എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. ദുബൈയിൽ നടന്ന ചടങ്ങിൽ ആശ്രയം പ്രസിഡന്റ് റഷീദ് കോട്ടയിൽ അധ്യക്ഷതവഹിച്ചു. ആശ്രയം രക്ഷാധികാരിയും സേഫ് കെയർ എം.ഡിയുമായ ഒമർ അലി ഉദ്ഘാടനം നിർവഹിച്ചു. ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആശ്രയം ലേഡീസ് വിങ് പ്രസിഡന്റ് സിനിമോൾ അലിക്കുഞ്ഞ്, സെക്രട്ടറി ശാലിനി സജി, ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ നെടുമണ്ണിൽ, ട്രഷറർ ബഷീർ അപ്പാടത്, അഭിലാഷ് ജോർജ്, സജിമോൻ ജോസഫ്, ജോൺസൻ ജോർജ്, കോയാൻ മുഹമ്മദലി, ഷാനവാസ് ടി.എ എന്നിവർ സംസാരിച്ചു. ജിമ്മി കുര്യൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.