അജ്മാന്: അജ്മാനിലെ സാമ്പത്തിക വികസന വകുപ്പ് അജ്മാനിലെ സാമ്പത്തിക സ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയ എക്സലൻസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ‘ദ ബെസ്റ്റ് 2023’ എന്ന് പേരിട്ട എക്സലൻസ് അവാർഡ് ഫോർ ഇക്കണോമിക് എസ്റ്റാബ്ലിഷ്മെന്റ് അവാർഡുകളാണ് വിതരണം ചെയ്തത്. നാല് വിഭാഗങ്ങളിലായി 11 സാമ്പത്തിക സ്ഥാപനങ്ങൾ അവാർഡിനർഹമായി. മികച്ച സ്മാർട്ട് ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്, താസിസ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത മികച്ച എസ്.എം.ഇ എസ്റ്റാബ്ലിഷ്മെന്റ്, റെയാഡ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത മികച്ച എസ്.എം.ഇ എസ്റ്റാബ്ലിഷ്മെന്റ്, മികച്ച ഉപഭോക്തൃ സൗഹൃദ സ്ഥാപനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ വിജയികൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
നാല് വ്യത്യസ്ത വിഭാഗങ്ങളിലായി അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒരു മൂല്യനിർണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.അജ്മാൻ സാമ്പത്തിക വികസന വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അഹമ്മദ് അൽ ഹംറാനി വിജയികളെ അഭിനന്ദിച്ചു. അജ്മാനിൽ സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കുന്നതിനും സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.